മലബാര്‍ ഗ്രൂപ്പ് സാമൂഹികസേവന പദ്ധതികള്‍ പ്രഖ്യാപിച്ചു
മലബാര്‍ ഗ്രൂപ്പ് സാമൂഹികസേവന പദ്ധതികള്‍ പ്രഖ്യാപിച്ചു
Sunday, April 21, 2013 10:54 PM IST
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പ് സാമൂഹികസേവന പദ്ധതികള്‍ പ്രഖ്യാപിച്ചുകോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ 20-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ സാമൂഹിക സേവന പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. 34 കോടിരൂപയുടെ വിവിധ പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുക. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും പദ്ധതികളുടെ പ്രഖ്യാപനവും കടവ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. സേവന പ്രവര്‍ത്തനങ്ങളുടെ ബ്രോഷര്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.

മൊബൈല്‍ മെഡിക്കല്‍ ക്ളിനിക്കിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. വൃദ്ധജനങ്ങള്‍ക്കുള്ള ധനസഹായ വിതരണം പഞ്ചായത്ത് സാമൂഹിക നീതി മന്ത്രി ഡോ. എം. കെ. മുനീര്‍, വിദ്യാര്‍ഥിനികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, വിവാഹ സഹായനിധി വിതരണം ടൂറിസം മന്ത്രി എ. പി. അനില്‍കുമാര്‍ എന്നിവരും നിര്‍വ്വഹിച്ചു. വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന ജ്വല്ലറി പാക്കിംഗ് പദ്ധതി എം. കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.


ആരോഗ്യരംഗത്ത് എട്ടുകോടി രൂപയും വീടു നിര്‍മ്മാണത്തിന് ഏഴുകോടിയുമാണ് മലബാര്‍ ഗ്രൂപ്പ് വകയിരുത്തിയിട്ടുള്ളത്. വൃദ്ധജനങ്ങള്‍ക്കായുള്ള ധനസഹായത്തിലേക്ക് മാസം തോറും 500 രൂപവീതം 10000 പേര്‍ക്കായി ആറുകോടി രൂപയും വിവാഹസഹായ നിധിയായി 2000 പേര്‍ക്ക് അഞ്ചുകോടി രൂപയും പ്രഖ്യാപിച്ചു. കൂടാതെ പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥിനികള്‍ക്കായി 2000 രൂപവീതം 20000 പേര്‍ക്ക് നാലുകോടി രൂപ പ്രഖ്യാപിച്ചു. ഗ്രീന്‍ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുകോടിയും ജ്വല്ലറി പാക്കേജിംഗ് യൂണിറ്റിന് രണ്ടുകോടിയും നീക്കിവച്ചിട്ടുണ്ട്.

ചടങ്ങില്‍ ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രഫ. ദേബശിഷ് ചാറ്റര്‍ജി, ഇന്‍കം ടാക്സ് കമ്മീഷണര്‍ പി.എന്‍. ദേവദാസന്‍, ഡിസിസി പ്രസിഡന്റ് കെ.സി. അബു, മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.