ഇറ്റലിയിലെ ജനോവയിൽ പാലം തകർന്ന് 35 മരണം
ഇറ്റലിയിലെ ജനോവയിൽ പാലം തകർന്ന് 35 മരണം
Wednesday, August 15, 2018 12:36 AM IST
റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ ജ​​​നോ​​വ ന​​​ഗ​​​ര​​​ത്തി​​​ൽ ക​​​ന​​​ത്ത കാ​​​റ്റി​​​നും മ​​​ഴ​​​യ്ക്കു​​​മി​​​ടെ കൂ​​​റ്റ​​​ൻ പാ​​​ലം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് കു​​​റ​​​ഞ്ഞ​​​ത് 35 പേ​​​ർ മ​​​രി​​​ച്ചു. ആഭ്യന്തരമന്ത്രി മാറ്റിയോ സിൽവീനി അറിയിച്ചതാണ് ഇക്കാര്യം.

മ​​​ഴ​​​യ്ക്കി​​​ടെ ഇ​​​ടി​​​മി​​​ന്ന​​​ൽ പാ​​​ല​​​ത്തി​​​ൽ പ​​​തി​​​ക്കു​​​ന്ന​​​തും ഉ​​​ട​​​ൻ ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ന്ന​​​തും ക​​​ണ്ടു​​​വെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. പ്ര​​ധാ​​ന​​മ​​ന്ത്രി ഗി​​സ​​പ്പെ കോ​​ണ്ടി ജ​​നോ​​വ​​യി​​ലേ​​ക്കു തി​​രി​​ച്ചു.

ഇ​​​റ്റ​​​ലി​​​യെ​​​യും ഫ്രാ​​​ൻ​​​സി​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന എ10 ​​​ഹൈ​​​വേ​​​യി​​​ൽ പോ​​​ൾ​​​സി​​​വെ​​​റ ന​​​ദി​​​ക്കു മു​​​ക​​​ളി​​​ലു​​​ള്ള മൊ​​​റാ​​​ണ്ടി പാ​​​ല​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു മു​​​ന്പാ​​​യി അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും ഒ​​​പ്പം നി​​​ലം​​​പൊ​​​ത്തി.

1960ൽ ​​​നി​​​ർ​​​മി​​​ച്ച ഈ ​​​പാ​​​ല​​​ത്തി​​​ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും 90 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​വു​​​മു​​​ണ്ട്. ജ​​​നോ​​വ​​​യി​​​ലെ വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​യ്ക്കു മു​​​ക​​​ളി​​​ലാ​​​ണ് പാ​​​ലം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്. പാ​​​ല​​​ത്തി​​​ന്‍റെ ര​​​ണ്ടു തൂ​​​ണു​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഭാ​​​ഗ​​​ത്തി​​​ന് 200 മീ​​​റ്റ​​​ർ വ​​​രെ നീ​​​ള​​​മു​​​ണ്ട്. ഇ​​​ത്ത​​​ര​​​മൊ​​​രു ഭാ​​​ഗ​​​മാ​​​ണ് ത​​​ക​​​ർ​​​ന്ന​​​ത്. പാ​​ല​​ത്തി​​നു ബ​​ല​​ക്ഷ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു.


ത​​​ക​​​ർ​​​ന്നു​​​വീ​​​ണ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ടെ കൂ​​​ടു​​​ത​​​ൽ​​​പേ​​​ർ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. ഇ​​​രു​​​ന്നൂ​​​റോ​​​ളം അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു. മേ​​​ഘ​​​വി​​​സ്ഫോ​​​ട​​​ന​​​മാ​​​യി​​​രി​​​ക്കാം പെ​​​ട്ട​​​ന്നു​​​ള്ള ത​​​ക​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
പാ​​​ലം ത​​​ക​​​ർ​​​ച്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​റ്റ​​​ലി​​​ക്കും ഫ്രാ​​​ൻ​​​സി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള റോ​​​ഡ് ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ വ​​​ലി​​​യ ത​​​ട​​​സ​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.