നവാസ് ഷരീഫ് കോടതിയിൽ
നവാസ് ഷരീഫ് കോടതിയിൽ
Tuesday, August 14, 2018 12:41 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ര​​​ണ്ട് അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​യി പാ​​​ക് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ് ഇ​​​ന്ന​​​ലെ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി. ല​​​ണ്ട​​​നി​​​ൽ ഫ്ളാ​​​റ്റ് വാ​​​ങ്ങി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ശി​​​ക്ഷ​​​ക്ക​​​പ്പെ​​​ട്ട് ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ന​​​വാ​​​സി​​​നെ വ​​​ൻ സു​​​ര​​​ക്ഷാ സ​​​ന്നാ​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് അ​​​ർ​​​ഷാ​​​ദ് മാ​​​ലി​​​ക്കി​​​ന്‍റെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.