ഇമ്രാന്‍റെ പാർട്ടിക്ക് 33 സംവരണ സീറ്റുകൾ
ഇമ്രാന്‍റെ പാർട്ടിക്ക് 33 സംവരണ സീറ്റുകൾ
Monday, August 13, 2018 12:51 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വ​​​നി​​​ത​​​ക​​​ൾ​​​ക്കും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന 60 സീ​​​റ്റു​​​ക​​​ളി​​​ൽ 33 എ​​​ണ്ണം നി​​​യു​​​ക്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ തെ​​​ഹ്‌​​​രിക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി(​​​പി​​​ടി​​​ഐ)​​​ക്കു ല​​​ഭി​​​ച്ചു. ഇ​​​തോ​​​ടെ ദേ​​​ശീ​​​യ അ​​​സം​​​ബ്ലി​​​യി​​​ൽ പി​​​ടി​​​ഐ​​​ക്ക് 158 സീ​​​റ്റാ​​​യി. 342 അം​​​ഗ സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വേ​​​ണ്ട​​​ത് 172 ആ​​​ണ്. ചെ​​​റുക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും സ്വ​​​ത​​​ന്ത്ര​​​രു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ഇ​​​മ്രാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ണ്ടാ​​​ക്കുക.

സ​​​ഭ​​​യി​​​ലെ പ്രാ​​​തി​​​നി​​​ധ്യം അ​​​നു​​​സ​​​രി​​​ച്ച് വി​​​വി​​​ധ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വീ​​​തി​​​ച്ചു ന​​​ല്കി​​​യ​​​ത്. വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി 28ഉം ​​​മു​​​സ്‌ലിം ഇ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ഞ്ചും സീ​​​റ്റു​​​ക​​​ളാ​​​ണ് പി​​​ടി​​​ഐ​​​ക്കു ല​​​ഭി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, പി​​​ടി​​​ഐ​​​യു​​​ടെ സീ​​​റ്റെ​​​ണ്ണം ഇ​​​നി​​​യും കു​​​റ​​​യും. ഇ​​​മ്രാ​​​ൻ അ​​​ഞ്ചി​​​ട​​​ത്ത് മ​​​ത്സ​​​രി​​​ച്ചു ജ​​​യി​​​ച്ചു. നാ​​​ലെ​​​ണ്ണം ഒ​​​ഴി​​​യേ​​​ണ്ടി​​​വ​​​രും. അ​​​വി​​​ടെ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്ത​​​ണം.


പാ​​ക് പാ​​ർ‌​​ല​​മെ​​ന്‍റ് സ​​മ്മേ​​ള​​നം ഇ​​ന്നു ചേ​​രും. സ്പീ​​ക്ക​​ർ, ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളാ​​ണ് ആ​​ദ്യം ന​​ട​​ക്കു​​ക. 18ന് ​​ഇ​​മ്രാ​​ൻ ഖാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.