മോദി-ഷി കൂടിക്കാഴ്ച അടുത്തയാഴ്ച
മോദി-ഷി കൂടിക്കാഴ്ച അടുത്തയാഴ്ച
Saturday, July 21, 2018 1:05 AM IST
ബെ​​​യ്ജിം​​​ഗ്: ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗി​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ബ്രി​​​ക്സ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ച്ച​​​കോ​​​ടിക്കി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. യു​​​എ​​​സി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് പി​​​ഴ​​​ച്ചു​​​ങ്കം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​ന്നത​​ട​​​ക്കം പൊ​​​തു​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. ബ്ര​​​സീ​​​ൽ, റ​​​ഷ്യ, ഇ​​​ന്ത്യ, ചൈ​​​ന, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ അം​​​ഗ​​​മാ​​​യ ബ്രി​​​ക്സി​​​ന്‍റെ യോ​​​ഗം 25 മു​​​ത​​​ൽ 27 വ​​​രെ​​​യാ​​​ണ്.


മോ​​​ദി​​​യും ഷി​​​യും ഏ​​​പ്രി​​​ലി​​​ൽ ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽ ര​​​ണ്ടു​​​ദി​​​വ​​​സം അ​​​നൗ​​​ദ്യോ​​​ഗി​​​ക ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ജൂ​​​ണി​​​ൽ ചൈ​​​നയിൽ ന​​​ട​​​ന്ന ഷാം​​​ഗ്ഹാ​​​യ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ട​​​നാ യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യും ഇ​​​രുനേ​​​താ​​​ക്ക​​​ളും ച​​​ർ​​​ച്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.