മിസൂറിയിൽ ബോട്ട് മുങ്ങി 17 മരണം
മിസൂറിയിൽ ബോട്ട് മുങ്ങി 17 മരണം
Saturday, July 21, 2018 1:05 AM IST
ബ്രാ​​ൻ​​സ​​ൺ: യു​​എ​​സി​​ലെ മി​​സൂ​​റി​​യി​​ലു​​ള്ള ബ്രാ​​ൻ​​സ​​ൺ ത​​ടാ​​ക​​ത്തി​​ൽ ടൂ​​റി​​സ്റ്റു​​ക​​ൾ സ​​ഞ്ച​​രി​​ച്ച ഡ​​ക് ബോ​​ട്ട് മു​​ങ്ങി മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 17 ആ​​യെന്ന് മി​​സൂ​​റി സ്റ്റേ​​റ്റ് ഹൈ​​വേ പ​​ട്രോ​​ളിം​​ഗ് ഓ​​ഫീ​​സ​​ർ ജാ​​സ​​ൺ പേ​​സ് അ​​റി​​യി​​ച്ചു.

ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു 14 പേ​​രെ ര​​ക്ഷി​​ച്ചെ​​ന്നും പേ​​സ് വ്യ​​ക്ത​​മാ​​ക്കി. ബ്രാ​​ൻ​​സ​​ൺ മേ​​ഖ​​ല​​യി​​ൽ ആ​​ഞ്ഞു​​വീ​​ശി​​യ കൊ​​ടു​​ങ്കാ​​റ്റി​​ൽ​​പ്പെ​​ട്ടാ​​ണു ബോ​​ട്ട് മു​​ങ്ങി​​യ​​തെ​​ന്നു ക​​രു​​തു​​ന്നു. കാ​​ൻ​​സ​​സ് സി​​റ്റി​​യി​​ൽനി​​ന്ന് 320 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ബ്രാ​​ൻ​​സ​​ൺ ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​മാ​​ണ്. ക​​ര​​യി​​ലും വെ​​ള്ള​​ത്തി​​ലും സ​​ഞ്ച​​രി​​ക്കാ​​വു​​ന്ന ഡ​​ക് ബോ​​ട്ടു​​ക​​ൾ ര​​ണ്ടാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ത്തി​​ൽ പ​​ട്ടാ​​ള​​ക്കാ​​രെ​​യും സാ​​ധ​​ന​​ങ്ങ​​ളും കൊ​​ണ്ടു​​പോ​​കാ​​ൻ അ​​മേ​​രി​​ക്ക​​ൻ സൈ​​ന്യ​​മാ​​ണ് ആ​​ദ്യം ഉ​​പ​​യോ​​ഗി​​ച്ച​​ത്.

പി​​ന്നീ​​ട് ബോ​​ട്ടു​​ക​​ളി​​ൽ ചി​​ല മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്തി ഉ​​ല്ലാ​​സ​​യാ​​ത്ര​​യ്ക്ക് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ തു​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.