ബിഗ് ബാംഗ് തിയറിയുടെ ഉപജ്ഞാതാവായ വൈദികനെ സ്മരിച്ച് ഗൂഗിൾ
ബിഗ് ബാംഗ് തിയറിയുടെ ഉപജ്ഞാതാവായ വൈദികനെ സ്മരിച്ച് ഗൂഗിൾ
Wednesday, July 18, 2018 12:59 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: പ്ര​​​പ​​​ഞ്ചോ​​​ത്പ​​​ത്തി​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നു ചിലർ ക​​​രു​​​തു​​​ന്ന മ​​​ഹാ​​​വി​​​സ്ഫോ​​​ട​​​ന(​​​ബി​​​ഗ് ബാം​​​ഗ്) സി​​​ദ്ധാ​​ന്തം ആ​​​ദ്യ​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ ഫാ. ഷോർഷ് ലമേ യ്റ്ററു​ടെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ഗൂ​​​ഗി​​​ൾ ഡൂ​​​ഡി​​​ൽ. ബ​​​ൽ​​​ജി​​​യം സ്വ​​​ദേ​​​ശി​​​യാ​​​യ വൈ​​​ദി​​​ക​​​ന്‍റെ 124-ാം ജ​​​ന്മ​​​ദി​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ.

ല്യൂ​​​വ​​​നി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ വാ​​​ഴ്സി​​​റ്റി​​​യി​​​ൽ ഫി​​​സി​​​ക്സ് പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്നു ഫാ. ഷോർഷ്. ഒ​​​രു ബി​​​ന്ദു​​​വി​​​ൽ​​​നി​​​ന്ന് പ്ര​​​പ​​​ഞ്ചം വി​​​ക​​​സി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​ശ​​​യം ആ​​​ദ്യ​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​ത് അ​​​ദ്ദേ​​​ഹ​​​മാ​​​ണ്. പി​​​ന്നീ​​​ട് അ​​​മേ​​​രി​​​ക്ക​​​ൻ ജോ​​​തി​​​ശാ​​​സ്ത്ര​​​ജ്ഞ​​​ൻ എ​​​ഡ്‌​​​വി​​​ൻ ഹ​​​ബ്ബി​​​ൾ ഇ​​​തു വി കസിപ്പിച്ചു. 1923ൽ ​​​വൈ​​​ദി​​​ക​​​പ​​​ട്ടം ല​​​ഭി​​​ച്ച ഷോർഷ് 1966 ജൂ​​​ലൈ 17നാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.