യുവതി ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്
യുവതി ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്
Monday, July 16, 2018 1:31 AM IST
ലോ​സ് ആ​ഞ്ച​ല​സ്: ​വാ​ഹ​ന​വു​മാ​യി ഇ​രു​ന്നൂ​റ് അ​ടി താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു നി​പ​തി​ച്ച യു​വ​തി​യെ ഏ​ഴു ദി​വ​സ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി. ക​ലി​ഫോ​ർ​ണി​യ​യി​ലെ തീ​ര​ദേ​ശ ഹൈ​വേ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ആ​ൻ​ജ​ല ഹെ​ർ​ണാ​ണ്ട​സ്(23) ഇ​ത്ര​യും ​നാ​ൾ ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത് റേ​ഡി​യേ​റ്റ​റി​ലെ വെ​ള്ളം കു​ടി​ച്ചാ​ണ്.

ജൂ​ലൈ ആ​റി​ന് കാ​ണാ​താ​യ ആ​ൻ​ജ​ല​യ്ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ബി​ഗ് സു​ർ മേ​ഖ​ല​യി​ൽ മ​ല​യ​ക​യ​റ്റ​വി​നോ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് കടലിനോടു ചേർന്ന കൊക്കയിൽ ത​ക​ർ​ന്ന കാ​റി​നൊ​പ്പം അ​വ​ശ​യാ​യ ആ​ൻ​ജ​ല​യെ ക​ണ്ടെ​ത്തി​യ​ത്. മു​ക​ളി​ലെ​ത്തി​ച്ച​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച യു​വ​തി സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്.


പോ​ർ​ട്ട്‌​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ ആ​ൻ​ജ​ല ലോ​സ് ആ​ഞ്ച​ല​സ് കൗ​ണ്ടി​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കു പോ​ക​വേ റോ​ഡി​ൽ ക​ണ്ട മൃ​ഗ​ത്തെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​റു വെ​ട്ടി​ക്ക​വേ കൊ​ക്ക​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.