റഷ്യയും ചൈനയും ഇയുവും ശത്രുക്കളെന്നു ട്രംപ്
റഷ്യയും ചൈനയും ഇയുവും ശത്രുക്കളെന്നു ട്രംപ്
Monday, July 16, 2018 1:31 AM IST
ടേ​​ൺ​​ബ​​റി(​​സ്കോ​​ട്‌​​ല​​ൻ‌​​ഡ്): റ​​​ഷ്യ​​​യും ചൈ​​​ന​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും(​​​ഇ​​​യു) ശ​​​ത്രു​​​പ​​​ക്ഷ​​​ത്താ​​​ണെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ബ്രി​​ട്ടീ​​ഷ് പ​​ര്യ​​ട​​ന​​വേ​​ള‍യി​​ൽ സ്കോ​​ട്‌​​ല​​ൻ​​ഡി​​ൽ സ്വ​​ന്തം ഗോ​​ൾ​​ഫ് ക്ല​​ബ്ബിൽ സി​​​ബി​​​എ​​​സ് ഈ​​​വ​​​നിം​​​ഗ് ന്യൂ​​​സി​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണു ട്രം​​​പ് വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ന്നു ഫി​​​ൻ​​​ല​​​ൻ​​​ഡ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഹെ​​​ൽസി​​​ങ്കി​​​യി​​​ൽ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു​​​മാ​​​യി ട്രം​​പ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഹെ​​​ൽ​​​സി​​​ങ്കി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ വ​​​യ്ക്കു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ ട്രം​​​പ് ദോ​​​ഷ​​​മൊ​​​ന്നും ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


അ​​​മേ​​​രി​​​ക്ക​​​യ്ക്ക് ഏ​​​റെ ശ​​​ത്രു​​​ക്ക​​​ൾ ഉ​​​ണ്ടെ​​​ന്നു ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വാ​​​ണി​​​ജ്യ മേ​​​ഖ​​​ല​​​യി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ശ​​​ത്രു​​​പ​​​ക്ഷ​​​ത്താ​​​ണ്. റ​​​ഷ്യ​​​യും ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ എ​​​തി​​​ർ​​​പ​​​ക്ഷ​​​ത്താ​​​ണ്. സാ​​​ന്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്ത് ചൈ​​​ന​​​യും ന​​​മ്മു​​​ടെ ശ​​​ത്രു​​​വാ​​​ണ്. ഇ​​​തി​​​ന്‍റെ അ​​​ർ​​​ഥം ഇ​​​വ​​​രെ​​​ല്ലാം ചീ​​​ത്ത​​​യാ​​​ണെ​​​ന്ന​​​ല്ല. അ​​​വ​​​ർ ന​​​മ്മോ​​​ടു മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു മാ​​​ത്ര​​​മേ അ​​​ർ​​​ഥം ക​​​ല്പി​​​ക്കേ​​​ണ്ട​​​തു​​​ള്ളു​​​വെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.