വാൽസിംഗ്ഹാം തീർഥാടനം ഭക്തി സാന്ദ്രമായി
വാൽസിംഗ്ഹാം തീർഥാടനം ഭക്തി സാന്ദ്രമായി
Monday, July 16, 2018 1:31 AM IST
വാ​ൽ​സിം​ഗ്ഹാം: പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ലൂ​ടെ അ​നു​ഗ്ര​ഹീ​ത​മാ​യ ഇം​ഗ്ല​ണ്ടി​ലെ വാ​ൽ​സിം​ഗ്ഹാ​മി​ലേ​ക്കു ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് വാ​ൽ​സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു .

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും വൈ​ദി​ക​രു​ടെ​യും ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും അ​ല്മാ​യ നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​ർ​ഥാ​ട​ക​ർ എ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ന​സ്ര​ത്ത് എ​ന്നു പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ് വാ​ൽ​സിം​ഗ്ഹാം. രാ​വി​ലെ മു​ത​ൽ ഇ​ട​മു​റി​യാ​തെ തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വാ​ഹം തു​ട​ങ്ങി​യി​രു​ന്നു. രാ​വി​ലെ ഒ​ൻ​പ​തി​ന് സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മ​രി​യ​ൻ ധ്യാ​ന​ത്തോ​ടെ​യാ​ണു തീ​ർ​ഥാ​ട​നം ആ​രം​ഭി​ച്ച​ത് . തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


തൊ​ണ്ണൂ​റ്റി​ഒ​മ്പ​ത്‌ ആ​ടു​ക​ളെ​യും ഉ​പേ​ക്ഷി​ച്ചു കാ​ണാ​തെ പോ​യ ഒ​രാ​ടി​നെ തേ​ടി​പ്പോ​കു​ന്ന ഇ​ട​യ​നെ​പ്പോ​ലെ ന​ല്ലി​ട​യ​നാ​യ ഈ​ശോ​യു​ടെ തി​രി​ച്ചു​വ​രു​വോ​ളം കാ​ത്തി​രി​ക്കു​ന്ന മ​നോ​ഭാ​വ​ത്തോ​ടെ നാം ​ആ​യി​രി​ക്കു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ചു തി​രു​സ​ഭ​യി​ലും കു​ടും​ബ​ങ്ങ​ളി​ലും ന​മു​ക്കെ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​ക​ണ​മെ​ന്നും വ​ച​ന സ​ന്ദേ​ശ​ത്തി​ൽ മാ​ർ സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു. ഫാ. ​ഫി​ലി​പ്പ് പ​ന്ത​മാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കിം​ഗ്സ്‌​ലി​നി​ലെ തി​രു​ക്കു​ടും​ബ കു​ർ​ബാ​ന സ​മൂ​ഹ​മാ​ണ് തീ​ർ​ഥാ​ട​ന പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.