ഇന്ധന വില വർധന: ഹെയ്തി പ്രധാനമന്ത്രി രാജിവച്ചു
ഇന്ധന വില വർധന: ഹെയ്തി പ്രധാനമന്ത്രി രാജിവച്ചു
Monday, July 16, 2018 1:31 AM IST
പോ​​​ർ​​​ട്ട് ഓ ​​​പ്രി​​​ൻ​​​സ്: ഡീ​​​സ​​​ലി​​​ന്‍റെ വി​​​ല 47ശ​​​ത​​​മാ​​​ന​​​വും പെ​​​ട്രോ​​​ൾ​​​വി​​​ല 38ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട ല​​​ഹ​​​ള ഹെ​​​യ്തി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ക​​​സേ​​​ര തെ​​​റി​​​പ്പി​​​ച്ചു. ഐ​​​എം​​​എ​​​ഫി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് വി​​​ല​​​വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ നി​​​ശ്ച​​​യി​​​ച്ച​​​ത്. സ​​​മ​​​രം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു വി​​​ല​​​വ​​​ർ​​​ധ​​​ന നി​​​ർ​​​ദേ​​​ശം മ​​​ര​​​വി​​​പ്പി​​​ച്ചു.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​തി​​​പ​​​ക്ഷം അ​​​വി​​​ശ്വാ​​​സം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജാ​​​ക് ഗൈ ​​​ലാ​​​ഫോ​​​ണ്ട​​​ന്‍റ് രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ജി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​യി​​​സ് ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു.​​​ ക​​​രീ​​​ബി​​​യ​​​ൻ രാ​​​ജ്യ​​​മാ​​​യ ഹെ​​​യ്തി​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം പേ​​​രു​​​ടെ​​​യും പ്ര​​​തി​​​ദി​​​ന വ​​​രു​​​മാ​​​നം ര​​​ണ്ടു ഡോ​​​ള​​​റി​​​ൽ​​​ത്താ​​​ഴെ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.