ജപ്പാൻ പ്രളയം: മരണം 200 ആയി
Friday, July 13, 2018 12:48 AM IST
ടോ​​ക്കി​​യോ: പെ​​രു​​മ​​ഴ​​യും പ്ര​​ള​​യ​​വും നാ​​ശം വി​​ത​​ച്ച പ​​ടി​​ഞ്ഞാ​​റ​​ൻ ജ​​പ്പാ​​നി​​ൽ മ​​ര​​ണ​​സം​​ഖ്യ 200 ആ​​യി. 60 പേ​​രെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​വ​​ർ​​ക്കുവേ​​ണ്ടി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ​​ന്നും നാ​​ഷ​​ണ​​ൽ പോ​​ലീ​​സ് അ​​ക്കാ​​ദ​​മി മേ​​ധാ​​വി പ​​റ​​ഞ്ഞു. പ്ര​​ള​​യ​​ക്കെ​​ടു​​തി ഏ​​റെ നേ​​രി​​ട്ട ഒ​​കാ​​യ​​മാ പ്രീ​​ഫെ​​ക്ച​​റി​​ൽ മാ​​ത്രം 18 പേ​​രെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ട്.​​നി​​ര​​വ​​ധി വീ​​ടു​​ക​​ളും പാ​​ല​​ങ്ങ​​ളും റോ​​ഡു​​ക​​ളും പ്ര​​ള​​യ​​ത്തി​​ൽ ത​​ക​​ർ​​ന്നു. ഇ​​നി​​യും പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ർ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലു​​ണ്ട്. പ്ര​​ധാ​​ന​​മ​​ന്ത്രി ഷി​​ൻ​​സോ ആ​​ബെ വി​​ദേ​​ശ​​പ​​ര്യ​​ട​​നം ഒ​​ഴി​​വാ​​ക്കി ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.