കുൽഭൂഷൺ ജാദവ്: പാക് മറുപടി 17ന്
കുൽഭൂഷൺ ജാദവ്: പാക് മറുപടി 17ന്
Friday, July 13, 2018 12:48 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ​​​കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വ് കേ​​​സി​​​ൽ ഇ​​​ന്ത്യ​​ക്കു​​​ള്ള മ​​​റു​​​പ​​​ടി പാ​​​ക്കി​​​സ്ഥാ​​​ൻ ജൂ​​​ലൈ 17ന് ​​​അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി(​​​ഐ​​​സി​​​ജെ)​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​ന്നു​​ പാ​​​ക് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും കേ​​​സി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​യ​​​തി ഐ​​​സി​​​ജെ നി​​​ശ്ച​​​യി​​​ക്കു​​​ക. വാ​​​ദം കേ​​​ൾ​​​ക്ക​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​മേ ഉ​​​ണ്ടാ​​​കൂ എ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​ന്ത്യ ഏ​​​പ്രി​​​ൽ 17ന് ​​​ത​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ൾ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ പാ​​​ക് മി​​​ലി​​​ട്ട​​​റി കോ​​​ട​​​തി ചാ​​​ര​​​വൃ​​​ത്തി​​​ക്കു​​​റ്റം ചു​​​മ​​​ത്തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ത്യ ഐ​​​സി​​​ജെ​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ ഐ​​​സി​​​ജെ ജാധവിന്‍റെ വ​​​ധ​​​ശി​​​ക്ഷ നട പ്പാക്കുന്നതു നീ​​​ട്ടി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.