ലോകകപ്പ് ഫൈനൽ കാണാൻ വൈൽഡ് ബോർസ് എത്തില്ല
ലോകകപ്പ് ഫൈനൽ കാണാൻ  വൈൽഡ് ബോർസ് എത്തില്ല
Wednesday, July 11, 2018 1:15 AM IST
വൈ​ൽ​ഡ് ബോ​ർ​സ് ഫു​ട്ബോ​ൾ ക്ല​ബി​ലെ അം​ഗ​ങ്ങ​ളും കോ​ച്ചും താ​യ്‌​ല​ൻ​ഡി​ലെ തം ​ലു​വാം​ഗ് ഗു​ഹ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​തു ഫു​ട്ബോ​ൾ ലോ​ക​ത്ത് ആ​ശ്വാ​സം പ​ക​ർ​ന്നു. ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ അ​വ​ർ ഗു​ഹ​യി​ൽ പെ​ട്ട​ത് എ​ങ്ങും മ്ലാ​ന​ത പ​ര​ത്തി​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ടാൽ ലോ​ക​ക​പ്പ് ഫൈ​ന​ൽ കാ​ണാ​ൻ അ​വ​രെ എ​ത്തി​ക്കു​മെ​ന്നു ഫി​ഫ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പക്ഷേ ആ ​വാ​ഗ്ദാ​നം നി​റ​വേ​റ്റാ​ൻ പ​റ്റി​ല്ല. കു​ട്ടി​ക​ൾ ഏ​താ​നും ദി​വ​സം​കൂ​ടി ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ശേ​ഷ​മേ മ​റ്റു​ള്ള​വ​രു​മാ​യി സ​ന്പ​ർ​ക്കം അ​നു​വ​ദി​ക്കൂ. ഫി​ഫ​യും ഇ​ത് സ്ഥിരീകരിച്ചു.

ഇം​ഗ്ല​ണ്ടി​ലെ മാ​ഞ്ച​സ്റ്റ​ർ യുണൈ​റ്റ​ഡ് വൈ​ൽ​ഡ് ബോ​ർ​സിനെ​യും അ​വ​രെ ര​ക്ഷി​ച്ച​വ​രെ​യും അ​ടു​ത്ത സീ​സ​ണി​ൽ ത​ങ്ങ​ളു​ടെ ഗ്രൗ​ണ്ടി​ൽ വ​രാ​ൻ ക്ഷ​ണി​ച്ചു. എ​ല്ലാ​വ​രും ര​ക്ഷ​പ്പെ​ട്ട വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ട്വീ​റ്റ് ചെ​യ്താ​ണു ക്ഷ​ണം. എ​ല്ലാ​വ​രും ര​ക്ഷ​പ്പെ​ട്ട​തി​ൽ ആ​ശ്വ​സി​ന്നുവെ​ന്നും ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​ക​ൾ എ​പ്പോ​ഴു​മു​ണ്ടെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. ഓ​ൾ‌​ഡ് ട്ര​ഫോ​ഡി​ലെ ത​ങ്ങ​ളു​ടെ ഗ്രൗ​ണ്ടി​ലേ​ക്ക് വൈ​ൽ​ഡ് ബോ​ർ​സ് ഫു​ട്ബോ​ൾ ക്ല​ബി​നെ​യും അ​വ​രു​ടെ ര​ക്ഷ​ക​രെ​യും ക്ഷ​ണി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു.


ഇ​റ്റാ​ലി​യ​ൻ ക്ല​ബ് എ​എ​സ് റോ​മ ത​ങ്ങ​ളു​ടെ ട്വീ​റ്റി​ൽ പ​റ​ഞ്ഞ​ത് ഈ ​ഗ്രീ​ഷ്മ​കാ​ല​ത്തെ ഏ​റ്റ​വും ന​ല്ല ഫു​ട്ബോ​ൾ വാ​ർ​ത്ത​യാ​ണു കു​ട്ടി​ക​ളു​ടെ ര​ക്ഷ​പ്പെ​ട​ൽ എ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.