ഹോക്കിംഗിന്‍റെ ശബ്ദം തമോഗർത്തത്തിലേക്ക്
ഹോക്കിംഗിന്‍റെ ശബ്ദം തമോഗർത്തത്തിലേക്ക്
Saturday, June 16, 2018 11:35 PM IST
ല​​​ണ്ട​​​ൻ: അ​​​ന്ത​​​രി​​​ച്ച വി​​​ഖ്യാ​​​ത ഭൗ​​​തി​​​ക​​​ശാ​​​സ്ത്ര​​​ജ്ഞ​​​ൻ സ്റ്റീ​​​ഫ​​​ൻ ഹോ​​​ക്കിം​​​ഗിന്‍റെ റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്ത ശ​​​ബ്ദം ത​​​മോ​​​ഗ​​​ർ​​​ത്ത​​​ത്തെ ല​​​ക്ഷ്യ​​​മാ​​​ക്കി പ്ര​​​ക്ഷേ​​​പ​​​ണം ചെ​​​യ്തു. സ​​​മാ​​​ധാ​​​ന​​​വും പ്ര​​​ത്യാ​​​ശ​​​യും പ​​​ക​​​രു​​​ന്ന സ​​​ന്ദേ​​​ശം 3500 പ്ര​​​കാ​​​ശ​​​വ​​​ർ​​​ഷം അ​​​ക​​​ലെ​​​യു​​​ള്ള 1എ 0620-00 ​​​എ​​​ന്ന ത​​​മോ​​​ഗ​​​ർ​​​ത്തത്തി​​​ലേ​​ക്കാ​​ണ് അ​​യ​​ച്ച​​ത്. ഭൂ​​​മി​​​യോ​​​ട് ഏ​​​റ്റ​​​വും അ​​​ടു​​​ത്തു​​​ള്ള ത​​​മോ​​​ഗ​​​ർ​​​ത്ത​​​മാ​​​ണി​​​ത്.

ഹോ​​​ക്കിം​​​ഗി​​ന്‍റെ ശ​​​ബ്ദ​​​ത്തി​​​ന് അ​​​ക​​​ന്പ​​​ടി​​​യാ​​​യി ഗ്രീ​​​ക്ക് സം​​​ഗീ​​​ത​​​ജ്ഞ​​​ൻ‌ വാ​​​ൻ​​​ജ​​​ലി​​​സി​​​ന്‍റെ സം​​​ഗീ​​​തവു​​​മു​​​ണ്ട്. യൂ​​​റോ​​​പ്യ​​​ൻ സ്പേ​​​സ് ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് സ​​ന്ദേ​​ശം അ​​യ​​ച്ച​​ത്.76-ാം വ​​യ​​സി​​ൽ മാ​​ർ​​ച്ച് 14ന് ​​കേം​​ബ്രി​​ജി​​ലെ വ​​സ​​തി​​യി​​ൽ അ​​ന്ത​​രി​​ച്ച ഹോ​​​ക്കിം​​​ഗിന് അ​​ന്ത്യ​​വി​​ശ്ര​​മം ഒ​​രു​​ക്കി​​യ​​ത് വെ​​സ്റ്റ്മി​​നി​​സ്റ്റ​​ർ ആ​​ബി​​യി​​ൽ ഐ​​സ​​ക്ക് ന്യൂ​​ട്ട​​ന്‍റെ​​യും ചാ​​ൾ​​സ് ഡാ​​ർ​​വി​​ന്‍റെ​​യും ശ​​വ​​കു​​ടീ​​ര​​ങ്ങ​​ൾ​​ക്കു മ​​ധ്യ​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.