കിമ്മിനെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിൻ
കിമ്മിനെ റഷ്യയിലേക്ക് ക്ഷണിച്ച് പുടിൻ
Thursday, June 14, 2018 11:56 PM IST
മോ​​സ്കോ: റ​​ഷ്യ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നി​​നു പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ന്‍റെ ക്ഷ​​ണം. സെ​​പ്റ്റം​​ബ​​റി​​ൽ റ​​ഷ്യ​​യി​​ലെ വ്ളാ​​ഡി​​വോ​​സ്റ്റോ​​ക്കി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ക്ക​​ണോ​​മി​​ക് ഫോ​​റ​​ത്തി​​ൽ കിം ​​പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് പു​​ടി​​ൻ ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ച്ചു.

രാ​​ഷ്‌ട്രത്ത​​ല​​വ​​ന്‍റെ പ​​ദ​​വി​​യു​​ള്ള പ്ര​​സീ​​ഡി​​യം ഓ​​ഫ് നോ​​ർ​​ത്ത് കൊ​​റി​​യ സു​​പ്രീം അ​​സം​​ബ്ളി​​യു​​ടെ അ​​ധ്യ​​ക്ഷ​​ൻ കിം ​​ജോം​​ഗ് നാ​​മു​​മാ​​യി ഇ​​ന്ന​​ലെ മോ​​സ്കോ​​യി​​ൽ ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലാ​​ണ് കിം​​ജോം​​ഗ് ഉ​​ന്നി​​നെ പു​​ടി​​ൻ റ​​ഷ്യ​​യി​​ലേ​​ക്കു ക്ഷ​​ണി​​ച്ച​​ത്. ക്ഷ​​ണ​​ക്ക​​ത്ത് ജോം​​ഗ് നാ​​മി​​നെ പു​​ടി​​ൻ ഏ​​ല്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.