കൊറിയകളുടെ ജനറൽമാർ ചർച്ച നടത്തി
കൊറിയകളുടെ ജനറൽമാർ  ചർച്ച നടത്തി
Thursday, June 14, 2018 11:56 PM IST
സി​​യൂ​​ൾ: സിം​​ഗ​​പ്പൂ​​ർ ഉ​​ച്ച​​കോ​​ടി ക​​ഴി​​ഞ്ഞു ര​​ണ്ടു​​ദി​​വ​​സ​​ത്തി​​ന​​കം ഇ​​രു​​കൊ​​റി​​യ​​ക​​ളു​​ടെ​​യും സൈ​​നി​​ക ജ​​ന​​റ​​ൽ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​ങ്ങ​​ൾ പാ​​ൻ​​മു​​ൻ​​ജോം സ​​മാ​​ധാ​​ന ഗ്രാ​​മ​​ത്തി​​ൽ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

ഇ​​തി​​നു​​മു​​ന്പ് 2007ലാ​​ണ് ഇ​​രു​​കൊ​​റി​​യ​​ക​​ളും സൈ​​നി​​കത​​ല ച​​ർ​​ച്ച ന​​ട​​ത്തി​​യ​​ത്. സം​​ഘ​​ർ​​ഷ ല​​ഘൂ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ചാ​​യി​​രു​​ന്നു ച​​ർ​​ച്ച. ഇ​​രു സൈ​​ന്യ​​ങ്ങ​​ളും ത​​മ്മി​​ൽ ഹോ​​ട്ട് ലൈ​​ൻ ബ​​ന്ധം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചും ച​​ർ​​ച്ച ചെ​​യ്തു. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യും അ​​മേ​​രി​​ക്ക​​യും ചേ​​ർ​​ന്നു​​ള്ള സൈ​​നി​​കാ​​ഭ്യാ​​സം അ​​വ​​സാ​​നി​​പ്പി​​ച്ച​​താ​​യി സിം​​ഗ​​പ്പൂ​​ർ ഉ​​ച്ച​​കോ​​ടി​​ക്കു​​ശേ​​ഷം പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സൈ​​നി​​ക​​ത​​ല ച​​ർ​​ച്ച​​യ്ക്ക് ഏ​​റെ പ്രാ​​ധാ​​ന്യ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.