38,000 രൂപ പൊടിച്ചിട്ടും മോഹനു ട്രംപിനെ കാണാനായില്ല
38,000 രൂപ പൊടിച്ചിട്ടും മോഹനു ട്രംപിനെ കാണാനായില്ല
Wednesday, June 13, 2018 12:45 AM IST
സിം​​ഗ​​പ്പൂ​​ർ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നെ ഒ​​രുനോ​​ക്കു കാ​​ണാ​​മെ​​ന്നും ഒ​​ത്താ​​ൽ ഓ​​ട്ടോ​​ഗ്രാ​​ഫ് വാ​​ങ്ങാ​​മെ​​ന്നും ക​​രു​​തി സിം​​ഗ​​പ്പൂ​​രി​​ലെ ഷാം​​ഗ്രി​​ല ഹോ​​ട്ട​​ലി​​ൽ മു​​റി​​യെ​​ടു​​ത്ത ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ മ​​ലേ​​ഷ്യ​​ൻ കോ​​ടീ​​ശ്വ​​ര​​ൻ മ​​ഹാ​​രാ​​ജ് മോ​​ഹ​​ന് വെ​​റും​​കൈ​​യോ​​ടെ മ​​ട​​ങ്ങേ​​ണ്ടി​​വ​​ന്നു. ഷാം​​ഗ്രി​​ല​​യി​​ൽ ഒ​​രു രാ​​ത്രി​​യി​​ലെ മു​​റി​​വാ​​ട​​ക 38,000 രൂ​​പ​​യാ​​ണ്. ട്രം​​പി​​ന്‍റെ ആ​​ഡം​​ബ​​ര വാ​​ഹ​​ന​​മാ​​യ ദ ബീ​​സ്റ്റി​​ന്‍റെ സ​​മീ​​പം നി​​ന്നു സെ​​ൽ​​ഫി എ​​ടു​​ക്കാ​​നാ​​യെ​​ന്നു മോ​​ഹ​​ൻ പ​​റ​​ഞ്ഞു.​​


തി​​ങ്ക​​ളാ​​ഴ്ച ഹോ​​ട്ട​​ൽ ലോ​​ബി​​യി​​ൽ മോ​​ഹ​​ൻ അ​​ഞ്ചു​​ മ​​ണി​​ക്കൂ​​ർ കാ​​ത്തി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടി​​നു ക​​പ്പെ​​ല്ലാ ഹോ​​ട്ട​​ലി​​ലേ​​ക്കു പോ​​കാ​​ൻ ട്രം​​പും സം​​ഘ​​വും ഇ​​റ​​ങ്ങു​​ന്ന​​ത് ദൂ​​രെ​​നി​​ന്നു ക​​ണ്ടെ​​ന്നു മോ​​ഹ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.