കിം എത്തിയത് ചൈനീസ് വിമാനത്തിൽ
കിം എത്തിയത്  ചൈനീസ് വിമാനത്തിൽ
Monday, June 11, 2018 1:01 AM IST
സിംഗപ്പൂർ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി നാ​ളെ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ ഇ​ന്ന​ലെ സിം​ഗ​പ്പൂ​രി​ലെ​ത്തി​യ​ത് മൂ​ന്നു വി​മാ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ.

സോ​വ്യ​റ്റ് കാ​ല​ത്തു നി​ർ​മി​ച്ച കി​മ്മി​ന്‍റെ പ്രി​യ​പ്പെ​ട്ട ഗോ​ഷ്വ​ക്-1 ജെ​റ്റും ഉ​ത്ത​ര​കൊ​റി​യ​ൻ ഓ​മ​ന​പ്പ​ക്ഷി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന എ​യ​ർ​ഫോ​ഴ്സ് ഉ​ൻ വി​മാ​ന​വു​മാ​ണ് കി​മ്മി​നു സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്.
പ്യോ​ഗ്യാം​ഗി​ൽ​നി​ന്നു കി​മ്മു​മാ​യി പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഫ്ളൈ​റ്റ്റ​ഡാ​ർ 24ൽ ​ഫ്ളൈ​റ്റ് ന​ന്പ​ർ സി​ഐ 122 എ​ന്നാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പിന്നീട് ഫ്ലൈ​റ്റ്ന​ന്പ​ർ സി​എ122 എ​ന്നു ദി​ശ​മാ​റി ദ​ക്ഷി​ണ​ദി​ക്കി​ലേ​ക്കു കു​തി​ച്ചു. ഇ​തി​നി​ടെ, ചാം​ഗി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കിം ​പ​റ​ന്നി​റ​ങ്ങി​. സിം​ഗ​പ്പൂ​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി​വി​യ​ൻ ബാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കി​മ്മി​നെ വ​ര​വേ​റ്റു. പി​ന്നീ​ട് 20 ആ​ഢം​ബ​ര​വാ​ഹ​ന​ങ്ങ​ളു​ടെ അകന്പ​ടി​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി ലി ​സി​യി​ൻ ലൂ​ങി​ന്‍റെ ഔ​ദ്യോ​ഗി​ക​വ​സ​തി​യി​ലേ​ക്ക്.


സെ​ന്‍റ് റീ​ജി​സ് ഹോ​ട്ട​ലി​ലാ​ണ് കിം ​ത​ങ്ങു​ന്ന​ത്.​ട്രം​പ് ഷാം​ഗ്രി​ല ഹോ​ട്ട​ലി​ലും. ഇ​തി​നു​മു​ന്പ് കിം ​ര​ണ്ടു​ത​വ​ണ​മാ​ത്ര​മാ​ണ് വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടും പ്ര​ത്യേ​ക ട്രെ​യി​നി​ൽ ബെ​യ്ജിം​ഗി​ലേ​ക്കാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.