ട്രംപുമായി ഉച്ചകോടിക്കു തയാറെന്നു പുടിൻ
ട്രംപുമായി ഉച്ചകോടിക്കു  തയാറെന്നു പുടിൻ
Monday, June 11, 2018 1:01 AM IST
ക്വിം​​ഗ്ഡോ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പു​​മാ​​യി ആ​​സ​​ന്ന​​ഭാ​​വി​​യി​​ൽ കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്നു റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ൻ. റ​​ഷ്യ​​യെ തി​​രി​​ച്ചെ​​ടു​​ക്കാ​​ൻ ജി-7 ​​ഗ്രൂ​​പ്പി​​നോ​​ട് ട്രം​​പ് ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ന്ന വാ​​ർ​​ത്ത​​യെ​​ക്കു​​റി​​ച്ച് ചൈ​​ന​​യി​​ലെ ക്വിം​​ഗ്ഡോ​​യി​​ൽ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പു​​ടി​​ൻ. ഉ​​ച്ച​​കോ​​ടി​​ക്കു​​ള്ള വേ​​ദി​​യാ​​യി വി​​യ​​ന്ന​​യെ പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്ന് പു​​ടി​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഇ​​ത്ത​​ര​​മൊ​​രു ഉ​​ച്ച​​കോ​​ടി പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​വു​​മെ​​ന്നു നേ​​ര​​ത്തെ ട്രം​​പ് പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​തി​​നോ​​ടു ഞാ​​നും യോ​​ജി​​ക്കു​​ന്നു- പു​​ടി​​ൻ പ​​റ​​ഞ്ഞു.


ഇ​​തേ​​സ​​മ​​യം ജി-7​​ൽ തി​​രി​​ച്ചെ​​ടു​​ക്ക​​ണ​​മെ​​ന്ന ട്രം​​പി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തോ​​ടു പു​​ടി​​ൻ ത​​ണു​​ത്ത മ​​ട്ടി​​ലാ​​ണു പ്ര​​തി​​ക​​രി​​ച്ച​​ത്. ജി-​​എ​​ട്ട് ക്ല​​ബി​​ൽ നി​​ന്നു ഞ​​ങ്ങ​​ൾ സ്വ​​മേ​​ധ​​യാ പു​​റ​​ത്തു​​പോ​​യ​​ത​​ല്ല. റ​​ഷ്യ​​യി​​ലെ സ​​മ്മേ​​ള​​ന​​ത്തി​​നു വ​​രാ​​ൻ അ​​വ​​ർ വി​​സ​​മ്മ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ല്ലാ​​വ​​രും ഇ​​നി​​യാ​​ണെ​​ങ്കി​​ലും മോ​​സ്കോ​​യി​​ൽ എ​​ത്തു​​ന്ന​​തി​​നെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു- പു​​ടി​​ൻ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.