ഐഎസ് ആക്രമണം: സിറിയയിൽ ഒന്പതു റഷ്യക്കാർ കൊല്ലപ്പെട്ടു
ഐഎസ് ആക്രമണം: സിറിയയിൽ ഒന്പതു റഷ്യക്കാർ കൊല്ലപ്പെട്ടു
Monday, May 28, 2018 12:57 AM IST
ബെ​​യ്റൂ​​ട്ട്: സി​​റി​​യ​​യി​​ലെ ദേ​​ർ എ​​സോ​​ർ പ്ര​​വി​​ശ്യ​​യി​​ലെ മ​​യ​​ദീ​​ൻ പ​​ട്ട​​ണ​​ത്തി​​ൽ ഐ​​എ​​സ് ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​ന്പ​​തു റ​​ഷ്യ​​ൻ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു. സൈ​​നി​​ക ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ള​​ട​​ക്കം നാ​​ലു​​പേ​​ർ മാ​​ത്ര​​മേ കൊ​​ല്ല​​പ്പെ​​ട്ടു​​ള്ളു​​വെ​​ന്ന് മോ​​സ്കോ അ​​റി​​യി​​ച്ചു.


26 സി​​റി​​യ​​ൻ സൈ​​നി​​ക​​ർ​​ക്കും ഒ​​ന്പ​​തു റ​​ഷ്യ​​ക്കാ​​ർ​​ക്കും ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്ന് സി​​റി​​യ​​ൻ ഒ​​ബ്സ​​ർ​​വേ​​റ്റ​​റി പ​​റ​​ഞ്ഞു. ഒ​​രു മ​​ണി​​ക്കൂ​​ർ ദീ​​ർ​​ഘി​​ച്ച പോ​​രാ​​ട്ട​​ത്തി​​ൽ 43 ഭീ​​ക​​ര​​രും കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് ഒ​​ബ്സ​​ർ​​വേ​​റ്റ​​റി വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.