എംഎച്ച് 17 ദുരന്തം: വിമാനം തകർന്നത് റഷ്യൻ മിസൈലേറ്റ്
എംഎച്ച് 17 ദുരന്തം: വിമാനം തകർന്നത് റഷ്യൻ മിസൈലേറ്റ്
Friday, May 25, 2018 1:00 AM IST
ആം​​​സ്റ്റ​​​ർ​​​ഡാം: 298 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​ലേ​​​ഷ്യ​​​ൻ വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​നു കാ​​​ര​​​ണം റ​​​ഷ്യ​​​ൻ മി​​​സൈ​​​ലെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 2014 ജൂ​​​ലൈ 17ന് ​​ആം​​​സ്റ്റ​​​ർ​​​ഡാ​​​മി​​​ൽ​​നി​​ന്നു ക്വാ​​ലാ​​ലംപുരി​​നു പു​​​റ​​​പ്പെ​​​ട്ട മ​​​ലേ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ എം​​​എ​​​ച്ച് 17 വി​​​മാ​​​നം റ​​ഷ്യ​​ൻ അ​​നു​​കൂ​​ല വി​​ഘ​​ട​​ന​​വാ​​ദി​​ക​​ളു​​ടെ കേ​​ന്ദ്ര​​മാ​​യ കി​​ഴ​​ക്ക​​ൻ യു​​ക്രേ​​​നി​​​യ​​​ൻ ആ​​​കാ​​​ശ​​​ത്തു ത​​​ക​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭൂ​​​രി​​​ഭാ​​​ഗം യാ​​​ത്ര​​​ക്കാ​​​രും ഡ​​​ച്ചു​​​കാ​​​രാ​​​യി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ടു. റ​​​ഷ്യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ കു​​​ർ​​​സ്കി​​​ൽ താ​​​വ​​​ള​​​മു​​​റ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന 53-ാം വി​​മാ​​ന​​വേ​​ധ മി​​​സൈ​​​ൽ ബ്രി​​​ഗേ​​​ഡ് ന​​ൽ​​കി​​യ മി​​​സൈ​​​ൽ ഏ​​​റ്റാ​​​ണ് വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന​​​ത്. റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ വാ​​​ഹ​​ന​​​വ്യൂ​​​ഹമാ​​​ണ് മി​​​സൈ​​​ൽ യു​​ക്രെ​​യ്നി​​ൽ എ​​​ത്തി​​​ച്ച​​​ത്.

അ​​​ന്വേ​​​ഷ​​​ണം അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്ന് സം​​​ഘ​​​ത്തി​​​ന്‍റെ മേ​​​ധാ​​​വി ഫ്രെ​​​ഡ് വെ​​​സ്റ്റ​​​ർ​​​ബെ​​​കെ അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ റ​​​ഷ്യ​​​ക്കു കൈ​​​മാ​​​റി. എ​​​ന്നാ​​​ൽ അ​​​വ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
മി​​​സൈ​​​ൽ തൊ​​​ടു​​​ത്തവരെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​ൻ പൊ​​​തു​​​ജ​​​നം മു​​​ന്നോ​​​ട്ടു​​​ വ​​​ര​​​ണ​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​ണ​​​സം​​​ഘം അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.