ക്യൂബൻ വിമാന ദുരന്തം : മരിച്ചവരിൽ 20 പാസ്റ്റർമാരും
ക്യൂബൻ വിമാന ദുരന്തം : മരിച്ചവരിൽ 20 പാസ്റ്റർമാരും
Monday, May 21, 2018 12:45 AM IST
ഹവാന: വെ​​ള്ളി​​യാ​​ഴ്ച ക്യൂ​​ബ​​യി​​ൽ ത​​ക​​ർ​​ന്ന യാ​​ത്രാ​​വി​​മാ​​ന​​ത്തി​​ന്‍റെ ര​​ണ്ടു ബ്ലാ​​ക്ബോ​​ക്സു​​ക​​ളി​​ൽ ഒ​​രെ​​ണ്ണം ല​​ഭി​​ച്ചു. മ​​രി​​ച്ച​​തു 110 പേ​​രാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​വാ​​ഞ്ച​​ലി​​ക്ക​​ൽ സ​​ഭ​​യി​​ലെ 20 പാ​​സ്റ്റ​​ർ​​മാ​​രും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​യി ക്യൂ​​ബ​​ൻ കൗ​​ൺ​​സി​​ൽ ഓ​​ഫ് ച​​ർ​​ച്ച​​സ് പ്ര​​സ്താ​​വ​​ന​​യി​​ൽ അ​​റി​​യി​​ച്ചു. യാ​​ത്രി​​ക്കാരി​​ൽ മൂ​​ന്നു സ്ത്രീ​​ക​​ൾ മാ​​ത്ര​​മേ ര​​ക്ഷ​​പ്പെ​​ട്ടു​​ള്ളു. ഇ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


ഹ​​വാ​​ന വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽനി​​ന്നു പ​​റ​​ന്നു​​യ​​ർ​​ന്ന​​യു​​ട​​ൻത​​ന്നെ വി​​മാ​​നം സ​​മീ​​പ​​ത്തു​​ള്ള തോ​​ട്ട​​ത്തി​​ൽ വീ​​ഴു​​ക​​യാ​​യി​​ര​​ന്നു. ഹ​​വാ​​ന​​യി​​ൽ​​നി​​ന്ന് കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലെ ഹോ​​ൾ​​ഗു​​നി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ട​​ വിമാനത്തിലെ യാ​​ത്രി​​ക​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ക്യൂ​​ബ​​ക്കാ​​രാ​​ണ്. അ​​ഞ്ചു പേ​​ർ വി​​ദേ​​ശി​​ക​​ളും. രാ​​ജ്യ​​ത്ത് മൂ​​ന്നു​​ ദി​​വ​​സ​​ത്തെ ദു​​ഃഖാ​​ച​​ര​​ണം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.