ക്രിക്കറ്റ് കളിക്കിടെ സ്ഫോടനം; എട്ടു മരണം
Sunday, May 20, 2018 1:07 AM IST
കാ​​​ബൂ​​​ൾ: ​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ ക്രി​​​ക്ക​​​റ്റ് ക​​​ളി​​​ക്കി​​​ടെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 45 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി നം​​​ഗാ​​​ർ​​​ഹ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലെ ജ​​​ലാ​​​ലാ​​​ബാ​​​ദി​​​ലു​​​ള്ള സ്പിം​​​ഗാ​​​ർ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക ടീ​​​മു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ മൂ​​​ന്നു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്കു പ​​​ങ്കി​​​ല്ലെ​​​ന്നു താ​​​ലി​​​ബാ​​​ൻ പ​​​റ​​​ഞ്ഞു.


നം​​​ഗാ​​​ർ​​​ഹ​​​ർ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​രു​​​ടെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.