ടെക്സസ് സ്കൂളിൽ വെടിവയ്പ്: 10 മരണം
ടെക്സസ് സ്കൂളിൽ വെടിവയ്പ്: 10 മരണം
Friday, May 18, 2018 11:57 PM IST
ഹൂ​​സ്റ്റ​​ൺ: ടെ​​ക്സ​​സി​​ൽ സാ​​ന്താ​​ഫേ ന​​ഗ​​ര​​ത്തി​​ലെ ഹൈ​​സ്കൂ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ കു​​റ​​ഞ്ഞ​​ത് 10 പേ​​ർ മ​​രി​​ച്ചു. മ​ര​ണ സം​ഖ്യ എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ​യാ​ണെ​ന്നു ഹാ​​രീ​​സ് കൗ​​ണ്ടി ഷെ​​രീ​​ഫ് എ​​ഡ് ഗൊ​​ൺ​​സാ​​ല​​സ് പ​​റ​​ഞ്ഞു. ഹൂ​​സ്റ്റ​​ണി​​ൽനി​​ന്നു 48 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണു സാ​​ന്താ​​ഫേ ന​​ഗ​​രം.

ഒ​​ന്പ​​തു​​പേ​​രേ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വ​​രി​​ൽ ചി​​ല​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. പ​​രി​​ക്കേ​​റ്റ​​വ​​രി​​ൽ ഒ​​രു പോ​​ലീ​​സ് ഓ​​ഫീ​​സ​​റും ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​യി ഗൊ​​ൺ​​സാ​​ൽ​​വ​​സ് പ​​റ​​ഞ്ഞു. അ​​ക്ര​​മി​​യെ​​ന്നു സം​​ശ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​യാ​​ൾ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു പേ​​ർ ക​​സ്റ്റ​​ഡി​​യി​​ലു​​ണ്ട്. വെ​​ടിശ​​ബ്ദം കേ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഇ​​റ​​ങ്ങി​​യോ​​ടി. ഇ​​തി​​നി​​ടെ സ്കൂ​​ളി​​ൽ അ​​ക്ര​​മി സ്ഫോ​​ട​​ക​​വ​​സ്തു വ​​ച്ചി​​ട്ടു​​ള്ള​​താ​​യി സം​​ശ​​യ​​മു​​ണ്ട്.


ഫെ​​ബ്രു​​വ​​രി​​യി​​ൽ ഫ്ളോ​​റി​​ഡ​​യി​​ലെ പാ​​ർ​​ക്ക് ലാ​​ൻ​​ഡ് ഹൈ​​സ്കൂ​​ളി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​നു​​ശേ​​ഷം അ​​മേ​​രി​​ക്ക​​ൻ് സ്കൂ​​ളി​​ലു​​ണ്ടാ​​വു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ആ​​ക്ര​​മ​​ണ​​മാ​​ണി​​ത്. പാ​​ർ​​ക്ക് ലാ​​ൻ​​ഡി​​ൽ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ 17 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്നു തോ​​ക്കു​​നി​​യ​​ന്ത്ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് അ​​മേ​​രി​​ക്ക​​യി​​ൽ വ​​ൻ പ്ര​​ക്ഷോ​​ഭം അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.