വി.കെ. സിംഗ് ഉത്തരകൊറിയയിൽ
വി.കെ. സിംഗ് ഉത്തരകൊറിയയിൽ
Thursday, May 17, 2018 12:23 AM IST
പ്യോം​ഗ്യാം​ഗ്: വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗ് ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഉ​ത്ത​ര​കൊ​റി​യ​യി​ലെ​ത്തി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി റി ​യോം​ഗ് ഹോ, ​സാം​സ്കാ​രി​ക​മ​ന്ത്രി പാ​ക് ചും ​നാം തു​ട​ങ്ങി​യ​വ​രു​മാ​യി സിം​ഗ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൊ​റി​യ​ൻ​ മേ​ഖ​ല​യു​ടെ സ​മാ​ധാ​ന​ത്തി​ന് ഇ​ന്ത്യ​യു​ടെ പി​ന്തു​ണ സിം​ഗ് അ​റി​യി​ച്ചു.

ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് ഉ​ന്ന​ത​ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി ഉ​ത്ത​ര​കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. 45 വ​ർ​ഷം മു​ന്പ് ഉ​ത്ത​ര​കൊ​റി​യ​യു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് അ​വി​ടെ ചെ​റി​യ എം​ബ​സി​യു​മു​ണ്ട്. അ​ന്താ​രാ​ഷ്‌​ട്ര ഉ​പ​രോ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​രു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം ഇ​ന്ത്യ നി​ർ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.