റഷ്യ-ക്രിമിയ പാലം ട്രക്ക് ഓടിച്ച് പുടിൻ ഉദ്ഘാടനം ചെയ്തു
റഷ്യ-ക്രിമിയ പാലം ട്രക്ക് ഓടിച്ച് പുടിൻ ഉദ്ഘാടനം ചെയ്തു
Thursday, May 17, 2018 12:23 AM IST
മോ​​സ്കോ: റ​​ഷ്യ​​യെ​​യും ക്രി​​മി​​യ​​യെ​​യും ബ​​ന്ധി​​പ്പി​​ച്ച് കെ​​ർ​​ഷ് ഉ​​ൾ​​ക്ക​​ട​​ലി​​നു മു​​ക​​ളി​​ലൂ​​ടെ തീ​​ർ​​ത്ത പാ​​ല​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ട്ര​​ക്ക് ഓ​​ടി​​ച്ച് പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​ൻ നി​​ർ​​വ​​ഹി​​ച്ചു.

യു​​ക്രെ​​യി​​നി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന ക്രി​​മി​​യ​​യെ 2014ലാ​​ണ് പു​​ടി​​ൻ റ​​ഷ്യ​​യോ​​ടു കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത്.19 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​മു​​ള്ള പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ് 400 കോ​​ടി ഡോ​​ള​​ർ വ​​രും. പാ​​ല​​ത്തി​​ലൂ​​ടെ​​യു​​ള്ള റെ​​യി​​ൽ​​വേ ലൈ​​നി​​ന്‍റെ പ​​ണി അ​​ടു​​ത്ത​​വ​​ർ​​ഷ​​മേ പൂ​​ർ​​ത്തി​​യാ​​വു​​ക​​യു​​ള്ളൂ.


നേ​​ര​​ത്തെ ഹി​​റ്റ്‌ലറും പി​​ന്നീ​​ട് സ്റ്റാ​​ലി​​നും ഇ​​വി​​ടെ പാ​​ലം നി​​ർ​​മാ​​ണ​​ത്തി​​നു ശ്ര​​മി​​ച്ചി​​രു​​ന്ന​​താ​​ണ്. നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി നി​​ർ​​മി​​ച്ച പാ​​ലം പ​​രി​​സ്ഥി​​തി​​ക്കും ദോ​​ഷ​​മാ​​ണെ​​ന്നു യു​​ക്രെ​​യി​​നും പാ​​ശ്ചാ​​ത്യ​​രാ​​ജ്യ​​ങ്ങ​​ളും കു​​റ്റ​​പ്പെ​​ടു​​ത്തി. ക്രി​​മി​​യ​​യി​​ലെ അ​​ധി​​നി​​വേ​​ശ​​ക്കാ​​ർ​​ക്കു പ​​ലാ​​യ​​നം ചെ​​യ്യു​​ന്ന​​തി​​നു പാ​​ലം ഉ​​പ​​ക​​രി​​ക്കു​​മെ​​ന്നു യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് പെ​​ട്രോ പൊ​​റോ​​ഷെ​​ങ്കോ പ​​രി​​ഹ​​സി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.