കോക്പിറ്റിന്‍റെ ചില്ലു തകർന്നു; ചൈനീസ് പൈലറ്റിന്‍റെ ധൈര്യം രക്ഷിച്ചത് 128 പേരെ
കോക്പിറ്റിന്‍റെ ചില്ലു തകർന്നു; ചൈനീസ്  പൈലറ്റിന്‍റെ ധൈര്യം രക്ഷിച്ചത് 128 പേരെ
Tuesday, May 15, 2018 11:03 PM IST
ബെ​​​​യ്ജിം​​​​ഗ്: 9750 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​ത്തി​​​​ൽ​​​​വ​​​​ച്ച് വി​​​​മാ​​​​ന​​​​ത്തി​​​​ലെ കോ​​​​ക്പി​​​​റ്റിന്‍റെ ചില്ല് ത​​​​ക​​​​ർ​​​​ന്നി​​​​ട്ടും ധൈ​​​​ര്യം കൈ​​​​വെ​​​​ടി​​​​യാ​​​​തെ യാ​​​​ത്ര​​​​ക്കാ​​​​രെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി നി​​​​ല​​​​ത്തി​​​​റ​​​​ക്കി​​​​യ ചൈ​​​​നീ​​​​സ് പൈ​​​​ല​​​​റ്റ് ലി​​​​യു ചു​​​​വാ​​​​ൻ​​​​ജി​​​​യാ​​​​ന് അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​പ്ര​​​​വാ​​​​ഹം. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​വി​​​​ലെ ചോ​​​​ങ്കിം​​​​ഗി​​​​ൽ​​​​നി​​ന്നു ലാ​​​​സ​​​​യി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട സി​​​​ചു​​​​വാ​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ എ​​​​യ​​​​ർ​​​​ബ​​​​സ് എ319 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് ത​​​​ല​​​​നാ​​​​രി​​​​ഴ​​​​യ്ക്ക് വ​​​​ൻ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ​​​​നി​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

119 യാ​​​​ത്ര​​​​ക്കാ​​​​ര​​​​ട​​​​ക്കം 128 പേ​​​​രാ​​​​ണ് വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. 900 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ക്ക​​​​വേ കോ​​​​ക്പി​​​​റ്റി​​​​ന്‍റെ മുന്നിലെ ജ​​​​നാ​​​​ലച്ചില്ല് ത​​​​ക​​​​ർ​​​​ന്നു. പു​​​​റ​​​​ത്തേ​​​​ക്കു തെ​​​​റി​​​​ച്ചു​​​​പോ​​​​യ സ​​​​ഹ​​​​പൈ​​​​ല​​​​റ്റി​​​​നെ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി​​​​യ​​​​ത് സീ​​​​റ്റ് ബ​​​​ൽ​​​​റ്റാ​​​​ണ്. കാ​​​​ബി​​​​നി​​​​ലെ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​ല​​​​തും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​താ​​​​യി. ഓ​​​​ട്ടോ​​​​പൈ​​​​ല​​​​റ്റ് സം​​​​വി​​​​ധാ​​​​നം നി​​​​ല​​​​ച്ചു. വി​​​​മാ​​​​നം ശ​​​​ക്തി​​​​യോ​​​​ടെ കു​​​​ലു​​​​ങ്ങാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത് യാ​​​​ത്ര​​​​ക്കാ​​​​രെ പ​​​​രി​​​​ഭ്രാ​​​​ന്ത​​​​രാ​​​​ക്കി.


മു​​​​ഖ​​​​ത്ത​​​​ടി​​​​ക്കു​​​​ന്ന ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റും ത​​​​ണു​​​​പ്പും അ​​​​വ​​​​ഗ​​​​ണി​​​​ച്ച് പൈ​​​​ല​​​​റ്റ് ലി​​​​യു വി​​​​മാ​​​​നം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. ഇ​​​​രു​​​​പ​​​​തു മി​​​​നി​​​​റ്റിന​​​​കം അ​​​​ടു​​​​ത്തു​​​​ള്ള ചെം​​​​ഗ്ഡു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​റ​​​​ക്കി.

ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നി​​​​ടെ മു​​​​ഖ​​​​ത്ത് മു​​​​റി​​​​വേ​​​​ൽ​​​​ക്കു​​​​ക​​​​യും ന​​​​ടു​​​​വി​​​​നു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ലിയുവി നെ ആശുപത്രി യിലാക്കി.
വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു ലി​​​യു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.