വിവാഹപാർട്ടിക്കു നേരേ വ്യോമാക്രമണം; 20 മരണം
വിവാഹപാർട്ടിക്കു നേരേ വ്യോമാക്രമണം; 20 മരണം
Tuesday, April 24, 2018 1:00 AM IST
സ​​​നാ: വ​​​ട​​​ക്ക​​​ൻ യെ​​​മ​​​നി​​​ലെ ഹ​​​ജ്ജാ പ്ര​​​വി​​​ശ്യ​​​യി​​​ൽ സൗ​​​ദി സ​​​ഖ്യം ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വ​​​ധു ഉ​​​ൾ​​​പ്പെ​​​ടെ വി​​​വാ​​​ഹ പാ​​​ർ​​​ട്ടി​​​യി​​​ലെ 20 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ​​​ര​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ 45 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.​​​ മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ഷി​​​യാ ഹൗ​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ബ​​​നി​​​ഖ​​​യ്സ് മേ​​​ഖ​​​ല​​​യി​​​ലാ​​​ണു വ്യോ​​​മാ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്.​​​ വി​​​വാ​​​ഹാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ കൂ​​​ടാ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു ബോം​​​ബു​​​ക​​​ൾ പ​​​തി​​​ച്ച​​​ത്. യെ​​​മ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന പോ​​​രാ​​​ട്ട​​​ത്തി​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​യി​​​രം ക​​​വി​​​ഞ്ഞു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മു​​​പ്പ​​​തു​​​ ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി. സൗ​​​ദി സ​​​ഖ്യം ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും സി​​​വി​​​ലി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ലും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.