കോമൺവെൽത്ത്: ചാൾസിനെ പിന്തുണച്ച് എലിസബത്ത് രാജ്ഞി
കോമൺവെൽത്ത്: ചാൾസിനെ പിന്തുണച്ച് എലിസബത്ത് രാജ്ഞി
Thursday, April 19, 2018 11:31 PM IST
ല​​ണ്ട​​ൻ: ത​​ന്‍റെ പി​​ൻ​​ഗാ​​മി​​യാ​​യി കോ​​മ​​ൺ​​വെ​​ൽ​​ത്തി​​ന്‍റെ ത​​ല​​പ്പ​​ത്ത് ചാ​​ൾ​​സ് രാ​​ജ​​കു​​മാ​​ര​​ൻ എ​​ത്ത​​ണ​​മെ​​ന്നു എ​​ലി​​സ​​ബ​​ത്ത് രാ​​ജ്ഞി ആ​​ഗ്ര​​ഹം പ്ര​​ക​​ടി​​പ്പി​​ച്ചു. മു​​ന്പ് ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​ത്തി​​ലാ​​യി​​രു​​ന്ന രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​ണു കോ​​മ​​ൺ​​വെ​​ൽ​​ത്ത്. ബ​​ക്കിം​​ഗാം പാ​​ല​​സി​​ൽ കോ​​മ​​ൺ​​വെ​​ൽ​​ത്ത് രാ​​ഷ്‌ട്ര നേ​​താ​​ക്ക​​ളു​​ടെ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു തൊണ്ണൂറ്റിയൊന്നുകാ​​രി​​യാ​​യ രാ​​ജ്ഞി.

കോ​​മ​​ൺ​​വെ​​ൽ​​ത്ത് ത​​ല​​വ​​ന്‍റെ പ​​ദ​​വി​​യി​​ലേ​​ക്ക് രാ​​ജ​​കു​​ടും​​ബാം​​ഗ​​മ​​ല്ലാ​​ത്ത​​യാ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യം ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു രാ​​ജ്ഞി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ. 1949ൽ ​​ത​​ന്‍റെ പി​​താ​​വ് തു​​ട​​ക്കംകു​​റി​​ച്ച സം​​ഘ​​ട​​ന​​യ്ക്ക് ഒ​​രു​​നാ​​ൾ പ്രി​​ൻ​​സ് ഓ​​ഫ് വെ​​യി​​ൽ​​സ് ചാ​​ൾ​​സ് നേ​​തൃ​​ത്വം ന​​ൽ​​കു​​മെ​​ന്നു പ്ര​​ത്യാ​​ശി​​ക്കു​​ന്നു​​വെ​​ന്നു രാ​​ജ്ഞി പ​​റ​​ഞ്ഞു.


1949ൽ ​​ബ​​ക്കിം​​ഗാം കൊ​​ട്ടാ​​ര​​ത്തി​​ൽ ജോ​​ർ​​ജ് ആ​​റാ​​മ​​ൻ രാ​​ജാ​​വ് വി​​ളി​​ച്ചു​​കൂ​​ട്ടി​​യ എ​​ട്ടു രാ​​ജ്യ​​ത്ത​​ല​​വ​​ന്മാ​​രു​​ടെ യോ​​ഗം അം​​ഗീ​​ക​​രി​​ച്ച ല​​ണ്ട​​ൻ പ്ര​​ഖ്യാ​​പ​​ന​​മാ​​ണു കോ​​മ​​ൺ​​വെ​​ൽ​​ത്തി​​ന് അ​​ടി​​സ്ഥാ​​ന​​മി​​ട്ട​​ത്. ഇ​​പ്പോ​​ൾ സം​​ഘ​​ട​​ന​​യി​​ൽ 53 അം​​ഗ​​ങ്ങ​​ളു​​ണ്ട്. ഇ​​ന്നു വി​​ൻ​​ഡ്സ​​ർ കൊ​​ട്ടാ​​ര​​ത്തി​​ലെ വാ​​ട്ട​​ർ​​ലൂ ചേം​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന കോ​​മ​​ൺ​​വെ​​ൽ​​ത്ത് രാ​​ജ്യ​​ങ്ങ​​ളി​​ലെ പ്ര​​സി​​ഡ​​ന്‍റു​​മാ​​രു​​ടെ​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​രു​​ടെ​​യും യോ​​ഗം നേ​​തൃ​​പ്ര​​ശ്ന​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്തേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.