അസാദ് ഭരണകൂടം 50 തവണ രാസായുധം പ്രയോഗിച്ചു: ഹേലി
അസാദ് ഭരണകൂടം 50 തവണ രാസായുധം പ്രയോഗിച്ചു: ഹേലി
Saturday, April 14, 2018 1:12 AM IST
യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: ഏ​​​ഴു​​​വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന സി​​​റി​​​യ​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ൽ അ​​​ന്പ​​​തു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ടം രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് യു​​​എ​​​ന്നി​​​ലെ യു​​​എ​​​സ് സ്ഥാ​​​ന​​​പ​​​തി​​​യും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യു​​​മാ​​​യ നി​​​ക്കി ഹേ​​​ലി. സി​​​റി​​​യ​​​യ്ക്ക് എ​​​തി​​​രേ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഇ​​​തു​​​വ​​​രെ അ​​ന്തി​​മ തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും അ​​​വ​​​ർ ര​​​ക്ഷാ​​​സ​​​മി​​​തിയോ​​​ഗ​​​ത്തെ അ​​​റി​​​യി​​​ച്ചു.

സി​​​റി​​​യ​​​ൻ പ്ര​​​ശ്നം ച​​​ർ​​​ച്ചചെ​​​യ്യാ​​​ൻ റ​​​ഷ്യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​ര​​​മാ​​​ണു സ​​​മി​​​തിചേ​​​ർ​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​രും യോ​​​ജി​​​ക്കു​​​ന്ന ന​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​മേ​​​രി​​​ക്ക​​​യും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും സി​​​റി​​​യ​​​യി​​​ൽ ഇ​​​ട​​​പെ​​​ടു​​​ക​​​യെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണം പ​​​തി​​​വു സം​​​ഭ​​​വ​​​മാ​​​ക്കാ​​​ൻ അ​​​സാ​​​ദി​​​നെ അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളും ദു​​​ര​​​ന്ത​​​ഫ​​​ലം അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ഹേ​​​ലി പ​​​റ​​​ഞ്ഞു. ഈ​​​സ്റ്റേ​​​ൺ ഗൂ​​​ട്ടാ​​​യി​​​ൽ ന​​​ട​​​ന്ന രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണം കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്നു റ​​​ഷ്യ​​​ക്കു പ​​​റ​​​യാം, ആ​​​രും വി​​​ശ്വ​​​സി​​​ക്കി​​​ല്ലെ​​​ന്നു മാ​​​ത്രം - ഹേ​​​ലി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ദൂ​​​മാ​​​യി​​​ൽ ന​​​ട​​​ന്ന​​​താ​​​യി പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണം കെ​​​ട്ടി​​​ച്ച​​​മ​​​ച്ച വാ​​​ർ​​​ത്ത​​​യാ​​​ണെ​​​ന്നും ബ്രി​​​ട്ട​​​നാ​​​ണ് ഇ​​​തി​​​നു ചു​​​ക്കാ​​​ൻ പി​​​ടി​​​ച്ച​​​തെ​​​ന്നും റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ ഇ​​​ഗോ​​​ർ കൊ​​​നാ​​​ഷെ​​​ങ്കോ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി. ദൂ​​​മാ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വീ​​​ഡി​​​യോ കാ​​​മ​​​റ​​​യു​​​മാ​​​യി ക​​​ട​​​ന്നു​​​ചെ​​​ന്ന ചി​​​ല​​​ർ രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഇ​​​ര​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ​​​യു​​​ള്ള രോ​​​ഗി​​​ക​​​ളെ​​​ന്നു വി​​​ളി​​​ച്ചു പ​​​റ​​​യു​​​ക​​​യും ചി​​​ത്ര​​​മെ​​​ടു​​​ത്തു പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​രാ​​​രും അ​​​വി​​​ടെ​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മെ​​​ഡി​​​ക്ക​​​ൽ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. വീ​​​ഡി​​​യോ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നും മ​​​റ്റും നി​​​ർദേ​​​ശം കൊ​​​ടു​​​ത്ത​​​തു ബ്രി​​​ട്ട​​​നാ​​​ണ്.


ഇ​​​തി​​​നി​​​ടെ രാ​​​സാ​​​യു​​​ധാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ സി​​​റി​​​യ​​​യി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു തു​​​നി​​​യു​​​ന്ന​​​ത് അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ചേ​​​ക്കാ​​​മെ​​​ന്ന് ആ​​​ശ​​​ങ്ക പ​​​ര​​​ന്നി​​​ട്ടു​​​ണ്ട്. സം​​​ഘ​​​ർ​​​ഷ ല​​​ഘൂ​​​ക​​​ര​​​ണ​​​ത്തി​​​ന് ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു ഫ്രാ​​​ൻ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ക്രോ​​​ൺ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.