ദാരിയുഷ് ഷായഗെൻ അന്തരിച്ചു
ദാരിയുഷ് ഷായഗെൻ അന്തരിച്ചു
Friday, March 23, 2018 2:58 AM IST
ടെ​​ഹ്റാ​​ൻ: ഇ​​റാ​​ൻ എ​​ഴു​​ത്തു​​കാ​​ര​​നും ത​​ത്വ​​ശാ​​സ്ത്ര​​ജ്ഞ​​നു​​മാ​​യ ദാ​​രി​​യു​​ഷ് ഷാ​​യ​​ഗെ​​ൻ(83)​​അ​​ന്ത​​രി​​ച്ചു. പാ​​ശ്ചാ​​ത്യ ത​​ത്വ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ മേ​​ൽ​​ക്കോ​​യ്മ​​യെ ചോ​​ദ്യം ചെ​​യ്ത് മു​​സ്‌​​ലിം ലോ​​ക​​ത്തെ​​യും ആ​​ധു​​നി​​ക​​ത​​യെ​​യും പ്ര​​തി​​പാ​​ദ്യ​​വി​​ഷ​​യ​​മാ​​ക്കി ര​​ചി​​ച്ച ക​​ൾ​​ച്ച​​റ​​ൽ ഷി​​സോ​​ഫ്രീ​​നി​​യ എ​​ന്ന പു​​സ്ത​​കം ഏ​​റെ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി.

പാ​​രീ​​സി​​ലെ സോ​​ർ​​ബോ​​ൺ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ നി​​ന്നു ഡോ​​ക്ട​​റേ​​റ്റു നേ​​ടി​​യ അ​​ദ്ദേ​​ഹ​​ത്തി​​നു സം​​സ്കൃ​​ത​​ത്തി​​ലും അ​​വ​​ഗാ​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു. ലാ​​ൻ​​ഡ് ഓ​​ഫ് മി​​റാ​​ഷ് എ​​ന്ന ഫ്ര​​ഞ്ചു നോ​​വ​​ലി​​ന് അ​​ഡെ​​ൽ​​ഫ് അ​​വാ​​ർ​​ഡ് ല​​ഭി​​ച്ചു. അ​​ന്യ​​നെ അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തും ഈ​​ഗോ​​യെ മെ​​രു​​ക്കു​​ന്ന​​തു​​മാ​​ണു സ​​ഹി​​ഷ്ണു​​ത​​യെ​​ന്നു ചൂണ്ടിക്കാട്ടിയ ഷാ​​യ​​ഗെ​​ൻ താ​​ൻ ത​​ത്വ​​ജ്ഞാ നിയ​​ല്ലെ​​ന്നും സ്വ​​ത​​ന്ത്ര ചി​​ന്ത​​ക​​ൻ മാ​​ത്ര​​മാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​ക്കു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.