മാര്‍പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മാര്‍പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
Friday, March 16, 2018 1:10 AM IST
വ​​​ത്തി​​​ക്കാ​​​ന്‍സി​​​റ്റി: കേ​​​ര​​​ള ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യൂ​​​റോ​​​പ്പി​​​ല്‍ സ​​​ന്ദ​​​ര്‍ശ​​​നം ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ​​​രാ​​​വി​​​ലെ മാർപാ​​​പ്പ​​​യു​​​ടെ പൊ​​​തു​​​സ​​​ന്ദ​​​ര്‍ശ​​​ന (ജ​​​ന​​​റ​​​ല്‍ ഓ​​​ഡി​​​യ​​​ന്‍സ്) പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​യാ​​​യിരുന്നു കൂടിക്കാഴ്ച.

ഫ്രാ​​​ന്‍സി​​​സ് മാർപാ​​​പ്പയെ അ​​​ടു​​​ത്തു കാ​​​ണാ​​​നും നേ​​​രി​​​ട്ടു സം​​​സാ​​​രി​​​ക്കാ​​​നും സാ​​​ധി​​​ച്ച​​​ത് വ​​​ലി​​​യൊ​​​ര​​​നു​​​ഗ്ര​​​ഹ​​​മാ​​​യി എ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മാർപാപ്പയെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ക​​​ത്ത് മ​​​ന്ത്രി കൈ​​​മാ​​​റി.

നെ​​​റ്റി​​​പ്പ​​​ട്ടം കെ​​​ട്ടി​​​യ ഗ​​​ജ​​​വീ​​​ര​​ന്‍റെ രൂ​​​പ​​​വും, കേ​​​ര​​​ള​​​ത്തി​​​ലെ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യും (കാ​​​റ്റ​​​ലോ​​​ഗ്) കേ​​​ര​​​ള​​​ത്തി​​ന്‍റെ സ​​​മ്മാ​​​ന​​​മാ​​​യി മ​​​ന്ത്രി മാ​​ർ​​പാ​​​പ്പയ്ക്ക് നല്കി. മ​​​ന്ത്രി​​​ക്കൊ​​​പ്പം ഭാ​​​ര്യ സു​​​ലേ​​​ഖ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

സ​​​മൂ​​​ഹ​​​ത്തി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ക്കും പാ​​​വ​​​ങ്ങ​​​ള്‍ക്കും പാ​​​ര്‍ശ്വ​​​വ​​​ത്ക​​രി​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍ക്കും അ​​​ഭ​​​യാ​​​ര്‍ഥി​​ക​​​ള്‍ക്കും വേ​​​ണ്ടി എ​​​ന്നും ശ​​​ബ്ദ​​​മു​​​യ​​​ര്‍ത്തു​​​ന്ന മാ​​ർ​​പാ​​​പ്പാ ജ​​​ന​​​മ​​​ന​​​സു​​​ക​​​ളി​​​ല്‍ ഏ​​​റെ പ്രി​​​യ​​​പ്പെ​​​ട്ട അ​​​മൂ​​​ല്യ വ്യ​​​ക്തി​​​ത്വ​​​മാ​​​ണെ​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം വ​​​ത്തി​​​ക്കാ​​​ന്‍ വാ​​​ര്‍ത്താ​​​വി​​​ഭാ​​​ഗ​​​ത്തി​​​നു ന​​​ല്‍കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ല്‍ മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മാ​​​ര്‍പാ​​​പ്പയു​​​ടെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ള്‍ ലോ​​​ക​​​ത്തെ സ​​​മാ​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നു മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.


റോ​​​മി​​​ലെ വ​​​ത്തി​​​ക്കാ​​​ന്‍ റേ​​​ഡി​​​യോ​​​യു​​​ടെ മ​​​ല​​​യാ​​​ള വി​​​ഭാ​​​ഗ​​​ത്തി​​​നും ക​​​ട​​​കം​​​പ​​​ള്ളി അ​​​ഭി​​​മു​​​ഖം ന​​​ല്കി.
മാ​​​ര്‍ച്ച് ഏ​​​ഴു​​​മു​​​ത​​​ല്‍ 11 വ​​​രെ ബ​​​ര്‍ലി​​​നി​​​ല്‍ ന​​​ട​​​ന്ന ലോ​​​ക ടൂ​​​റി​​​സം മേ​​​ള​​​യാ​​​യ ബ​​​ര്‍ലി​​​ന്‍ ഐ​​​ടി​​​ബി​​​യി​​​ല്‍ ക​​​ട​​​കം​​​പ​​​ള്ളി പങ്കെടുത്തി​​​രു​​​ന്നു.

തു​​​ട​​​ര്‍ന്ന് ഫ്രാ​​​ന്‍സി​​​ലും ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​നി​​​ലും കേ​​​ര​​​ള ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള റോ​​​ഡ്‌​​​ഷോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷ​​​മാ​​​ണ് വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി​​​യ​​​ത്.

ജോ​​​സ് കു​​​മ്പി​​​ളു​​​വേ​​​ലി​​​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.