പലസ്തീൻ പ്രധാനമന്ത്രി ഹംദള്ളയെ വധിക്കാൻ ശ്രമം
Wednesday, March 14, 2018 1:03 AM IST
ഗാ​​സാ​​സി​​റ്റി: ഗാ​​സ​​യി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ പ​​ല​​സ്തീ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി റ​​മി ഹം​​ദ​​ള്ള വ​​ധ​​ശ്ര​​മ​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ടു. വെ​​സ്റ്റ് ബാ​​ങ്കി​​ൽ​​നി​​ന്നു ഗാ​​സ​​യി​​ലേ​​ക്കു​​ള്ള മാ​​ർ​​ഗ​​മ​​ധ്യേ എ​​റേ​​സ് ക്രോ​​സിം​​ഗ് ക​​ട​​ന്ന​​യു​​ട​​ൻ ഹം​​ദ​​ള്ള​​യു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹം ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​നി​​ര​​യാ​​വു​​ക​​യാ​​യി​​രു​​ന്നു. ഹം​​ദ​​ള്ള പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ലെ മൂ​​ന്നു വാ​​ഹ​​ന​​ങ്ങ​​ൾ സ്ഫോ​​ട​​ന​​ത്തി​​ൽ ത​​ക​​ർ​​ന്നു.

വ​​ട​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ സീ​​വേ​​ജ് പ്ളാ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നെ​​ത്തി​​യ ഹം​​ദ​​ള്ള​​യെ അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച​​ത് ഗാ​​സ ഭ​​രി​​ക്കു​​ന്ന ഹ​​മാ​​സാ​​ണെ​​ന്നു ഫ​​ത്താ ആ​​രോ​​പി​​ച്ചു.


സ്ഫോ​​ട​​ന​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ട ഹം​​ദ​​ള്ള ബെ​​യ്ത് ല​​ഹി​​യാ​​യി​​ലെ​​ത്തി പ്ലാ​​ന്‍റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബെ​​യ്റ്റ് ഹാ​​നൂ​​നി​​നു സ​​മീ​​പം ഉ​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ത​​ന്‍റെ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​ലെ മൂ​​ന്ന് വാ​​ഹ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ന്ന​​താ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ത്ര​​റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു.

ഹ​​മാ​​സും ഫ​​ത്താ​​യും ത​​മ്മി​​ലു​​ള്ള ഐ​​ക്യ​​നീ​​ക്കം ത​​ക​​ർ​​ക്കു​​ന്ന​​തി​​നും ഗാ​​സാ​​യു​​ടെ സു​​ര​​ക്ഷി​​ത​​ത്വം അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​ന്ന​​തി​​നും ല​​ക്ഷ്യ​​മി​​ട്ട് ഇ​​സ്ര​​യേ​​ലാ​​ണ് ഹം​​ദ​​ള്ള​​യു​​ടെ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​നു നേ​​ർ​​ക്ക് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു ഹ​​മാ​​സ് വ​​ക്താ​​വ് ഫൗ​​സി ബ​​ർ​​ഹൂം പ​​റ​​ഞ്ഞു.