ഇരട്ട സ്ഫോടനങ്ങളിൽ സൊമാലിയയിൽ 45 മരണം
ഇരട്ട സ്ഫോടനങ്ങളിൽ സൊമാലിയയിൽ 45 മരണം
Sunday, February 25, 2018 1:38 AM IST
മൊ​​​​ഗാ​​​​ദി​​​​ഷു: ​​​​സൊ​​​​മാ​​​​ലി​​​​യ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മൊ​​​​ഗാ​​​​ദി​​​​ഷു​​​​വി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ ര​​​​ണ്ടു സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളി​​​​ൽ മ​​​​ര​​​​ണം 45 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു​​​​വെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. 36 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​വും അ​​​​ടു​​​​ത്തു​​​​ത​​​​ന്നെ​​​​യു​​​​ള്ള ഹോ​​​​ട്ട​​​​ലി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ. അ​​​​ൽ​​​​ക്വ​​​​യ്ദ ബ​​​​ന്ധ​​​​മു​​​​ള്ള അ​​​​ൽ​​​​ഷ​​​​ബാ​​​​ബ് ഭീ​​​​ക​​​​ര​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റു. പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​നു കാ​​​​വ​​​​ൽ​​​​ നി​​​​ന്ന നി​​​​ര​​​​വ​​​​ധി സു​​​​ര​​​​ക്ഷാ​​​​ഭ​​​​ട​​​​ന്മാർ മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.