ജർമൻ പത്രലേഖകനെ തുർക്കി മോചിപ്പിച്ചു
Saturday, February 17, 2018 1:08 AM IST
അ​​​​ങ്കാ​​​​റ: ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ ജ​​​​ർ​​​​മ​​​​ൻ-​​​​തു​​​​ർ​​​​ക്കി മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ഡെ​​​​നി​​​​സ് യൂ​​​​ജെ​​​​ലി​​​​നെ മോ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി തു​​​​ർ​​​​ക്കി അ​​​​റി​​​​യി​​​​ച്ചു.

ജ​​​​ർ​​​​മ​​​​ൻ പ​​​​ത്രം ഡൈ ​​​​വെ​​​​ൽ​​​​റ്റി​​​​ന്‍റെ ലേ​​​​ഖ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു യൂ​​​​ജ​​​​ൽ. കു​​​​ർ​​​​ദു​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി പ്ര​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തി എന്നതടക്കമുള്ള കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണു ചു​​​​മ​​​​ത്തി​​​​യ​​​​ത്. ജ​​​​ർ​​​​മ​​​​നി​​​യി​​​ലും തു​​​ർ​​​ക്കി​​​യി​​​ലും പൗ​​​​ര​​​​ത്വ​​​​മു​​​​ള്ള യൂ​​​​ജ​​​​ലി​​​​ന്‍റെ അ​​​​റ​​​​സ്റ്റ് ജ​​​​ർ​​​​മ​​​​നി-​​​​തു​​​​ർ​​​​ക്കി ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​ക്കി​​​​യി​​​​രു​​​​ന്നു.


തു​​​​ർ​​​​ക്കി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബി​​​​ൻ​​​​അ​​​​ലി യി​​​​ദ്രിം വ്യാ​​​​ഴാ​​​​ഴ്ച ബ​​​​ർ​​​​ലി​​​​ൻ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ആം​​​​ഗ​​​​ല മെ​​​​ർ​​​​ക്ക​​​​ലു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​ണു യൂ​​​​ജ​​​​ലി​​​​നെ മോ​​​​ചി​​​​പ്പി​​​​ക്കു​​​​മെ​​ന്നു തു​​​​ർ​​​​ക്കി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ഇ​തി​നി​ടെ, 2016ലെ ​പ​രാ​ജ​യ​പ്പെ​ട്ട പ​ട്ടാ​ള അ​ട്ടി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് തു​ർ​ക്കി കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.