ശ്രീലങ്കൻ തദ്ദേശ തെരഞ്ഞെടുപ്പിൽ രജപക്സെയുടെ പാർട്ടിക്കു ജയം
ശ്രീലങ്കൻ തദ്ദേശ തെരഞ്ഞെടുപ്പിൽ രജപക്സെയുടെ പാർട്ടിക്കു ജയം
Monday, February 12, 2018 12:54 AM IST
കൊ​​​​​​​ളം​​​​​​​ബോ: ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​ൻ ത​​​​​​​ദ്ദേ​​​​​​​ശ​​​​​​​ സ്വ​​​​​​​യം​​​​​​​ഭ​​​​​​​ര​​​​​​​ണ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ മു​​​​​​​ൻ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് മ​​​​​​​ഹി​​​​​​​ന്ദ ര​​​​​​​ജ​​​​​​​പ​​​​​​​ക്സെ​​​​​​യു​​​​​​​ടെ ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​ൻ പീ​​​​​​​പ്പി​​​​​​​ൾ​​​​​​​സ് പാ​​​​​​​ർ​​​​​​​ട്ടി(​​​​​​​എ​​​​​​​സ്എ​​​​​​​ൽ​​​​​​​പി​​​​​​​പി) അ​​​​​​​ട്ടി​​​​​​​മ​​​​​​​റി ജ​​​​​​​യം നേ​​​​​​​ടി. ഇ​​​​​​​തോ​​​​​​​ടെ 2020ലെ ​​​​​​​പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ര​​​​​​​ജ​​​​​​​പ​​​​​​​ക്സെ​​​​​​​യു​​​​​​​ടെ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ മ​​​​​​​ട​​​​​​​ങ്ങി​​​​​​​വ​​​​​​​ര​​​​​​​വി​​​​​​​നു സാ​​​​​​​ധ്യ​​​​​​​ത തെ​​​​​​​ളി​​​​​​​ഞ്ഞു.

341 പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​ ഭ​​​​​​​ര​​​​​​​ണസ​​​​​​​മി​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ലെ 340ലേ​​​​​​​ക്കും ശ​​​​​​​നി​​​​​​​യാ​​​​​​​ഴ്ച തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ന​​​​​​​ട​​​​​​​ന്നു. ഫ​​​ലം അ​​​റി​​​വാ​​​യ 182 ൽ 143​​​ലും എ​​​സ്എ​​​ൽ​​​പി​​​പി അ​​​ധി​​​കാ​​​രം നേ​​​ടി. ​​​​പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി റെ​​​​​​​നി​​​​​​​ൽ വി​​​​​​​ക്ര​​​​​​​മ​​​​​​​സിം​​​​​​​ഗെ​​​​​​​യു​​​​​​​ടെ യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡ് നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ പാ​​​​​​​ർ​​​​​​​ട്ടി(​​​​​​​യു​​​​​​​എ​​​​​​​ൻ​​​​​​​പി) 17 ഇ​​​ട​​​ത്തും പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് മൈ​​​​​​​ത്രി​​​​​​​പാ​​​​​​​ല സി​​​​​​​രി​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ ശ്രീ​​​​​​​ല​​​​​​​ങ്ക ഫ്രീ​​​​​​​ഡം പാ​​​​​​​ർ​​​​​​​ട്ടി(​​​​​​​എ​​​​​​​സ്എ​​​​​​​ൽ​​​​​​​എ​​​​​​​ഫ്പി) ഏ​​​ഴി​​​ട​​​ത്തു​​​മാ​​​ണ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.
വോ​​​ട്ടു​​​വി​​​ഹി​​​ത​​​ത്തി​​​ലും ര​​​ജ​​​പ​​​ക്സെയു​​​ടെ പാ​​​ർ​​​ട്ടി ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ലാ​​​ണ്. അ​​​വ​​​ർ​​​ക്ക് 41.72 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​ം വോ​​​ട്ടു​​​ക​​​ൾ ല​​​ഭി​​​ച്ചു. വി​​​​​​​ക്ര​​​​​​​മ​​​​​​​സിം​​​​​​​ഗെ​​​​​​​യു​​​​​​​ടെ പാ​​​ർ​​​ട്ടി​​​ക്ക് 28.84ഉം ​​​സി​​​രി​​​സേ​​​ന​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്ക് 4.80ഉം ​​​ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്.


2015ലെ ​​​​​​​പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ സി​​​​​​​രി​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ​​​​​​​യും വി​​​​​​​ക്ര​​​​​​​മ​​​​​​​സിം​​​​​​​ഗെ​​​​​​​യു​​​​​​​ടെ​​​​​​​യും പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ൾ സ​​​​​​​ഖ്യ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കി ര​​​​​​​ജ​​​​​​​പ​​​​​​​ക്സെ​​​​​യെ തോ​​​​​ല്പി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​പ്പോ​​​​​​​ൾ നേ​​​​​​​ടി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന വി​​​​​​​ജ​​​​​​​യം ര​​​​​​​ജ​​​​​​​പ​​​​​​​ക്സെ​​​​​യ്ക്ക് അ​​​​​​​ടു​​​​​​​ത്ത പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ക​​​​​​​രു​​​​​​​ത്തു​​​​​​​ പ​​​​​​​ക​​​​​​​രും. എ​​​​​​​ൽ​​​​​​​ടി​​​​​​​ടി​​​​​​​ഇ​​​​​​​യെ ഇ​​​​​​​ല്ലാ​​​​​​​താ​​​​​​​ക്കി​​​​​​​യ ര​​​​​​​ജ​​​​​​​പ​​​​​​​ക്സെ​​​​​​​യെ ല​​​​​​​ങ്ക​​​​​​​യി​​​​​​​ലെ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​മാ​​​​​​​യ സിം​​​​​​​ഗ​​​​​​​ള ബു​​​​​​​ദ്ധവി​​​​​​​ഭാ​​​​​​​ഗം ആ​​​​​​​രാ​​​​​​​ധ​​​​​​​ന​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണു കാ​​​​​​​ണു​​​​​​​ന്ന​​​​​​​ത്.

ത​​​​​​​മി​​​​​​​ഴ് വം​​​​​​​ശ​​​​​​​ജ​​​​​​​രു​​​​​​​ടെ​​​​​​​യും മു​​​​​​​സ്‌​​​​​​​ലിം വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും പി​​​​​​​ന്തു​​​​​​​ണ തേ​​​​​​​ടി​​​​​​​യാ​​​​​​​ണ് സി​​​​​​​രി​​​​​​​സേ​​​​​​​ന സ​​​​​​​ഖ്യം ക​​​​​​​ഴി​​​​​​​ഞ്ഞ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ര​​​​​​​ജ​​​​​​​പ​​​​​​​ക്സെ​​​​​​​യെ തോ​​​​​​​ല്പി​​​​​​​ച്ച​​​​​​​ത്. എ​​​ന്നാ​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ ര​​​സ​​​ത്തി​​​ല​​​ല്ല. ത​​​​​​​ദ്ദേ​​​​​​​ശ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ലെ വി​​​​​​​ജ​​​​​​​യ​​​​​​​ത്തി​​​​​​​നു വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​​ക്കു ന​​​​​​​ന്ദി അ​​​​​​​റി​​​​​​​യി​​​​​​​ച്ച ര​​​​​​​ജ​​​​​​​പ​​​​​​​ക്സെ, വി​​​​​​​ജ​​​​​​​യാ​​​​​​​ഘോ​​​​​​​ഷം ശാ​​​​​​​ന്ത​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് അ​​​​​​​ഭ്യ​​​​​​​ർ​​​​​​​ഥി​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.