പാനാം വിമാന റാഞ്ചികളുടെ പുതിയ ഫോട്ടോകൾ എഫ്ബിഐ പുറത്തുവിട്ടു
പാനാം വിമാന റാഞ്ചികളുടെ പുതിയ ഫോട്ടോകൾ   എഫ്ബിഐ പുറത്തുവിട്ടു
Saturday, January 20, 2018 12:43 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡിസി: ക​​റാ​​ച്ചി​​യി​​ൽ പാ​​നാം വി​​മാ​​നം റാ​​ഞ്ചി​​യ കേ​​സി​​ലെ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​ക​​ളാ​​യ നാ​​ലു​​പേ​​രു​​ടെ ഫോ​​ട്ടോ​​ക​​ൾ 31 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം എ​​ഫ്ബി​​ഐ വീ​​ണ്ടും പു​​റ​​ത്തു​​വി​​ട്ടു. ഫോ​​ട്ടോ​​ഷോ​​പ്പ് ഉ​​പ​​യോ​​ഗി​​ച്ച് രൂ​​പ​​മാ​​റ്റം വ​​രു​​ത്തി​​യ ഫോ​​ട്ടോ​​ക​​ളാ​​ണി​​വ. ഇ​​ത്ര​​യും കാ​​ല​​ത്തി​​നു​​ശേ​​ഷം പ്ര​​തി​​ക​​ൾ​​ക്കു വ​​ന്ന മാ​​റ്റം മ​​ന​​സി​​ലാ​​ക്കാ​​ൻ ഇ​​തു​​പ​​ക​​രി​​ക്കും. ഇ​​വ​​രെ​​ക്കു​​റി​​ച്ചു വി​​വ​​രം ത​​രു​​ന്ന​​വ​​ർ​​ക്കു വ​​ൻ​​തു​​ക പ്ര​​തി​​ഫ​​ലം നേ​​ര​​ത്തെ എ​​ഫ്ബി​​ഐ വാ​​ഗ്ദാ​​നം ചെ​​യ്തി​​രു​​ന്നു.

സ​​യി​​ദ് ഹ​​സ​​ൻ അ​​ബ്ദ് ല​​ത്തീ​​ഫ് സ​​ഫ​​റി​​നി എ​​ന്ന ഭീ​​ക​​ര​​ന്‍റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഗ്രൂ​​പ്പാ​​ണ് 1986 സെ​​പ്റ്റം​​ബ​​ർ അ​​ഞ്ചി​​നു ക​​റാ​​ച്ചി​​യി​​ൽ പാ​​നാം ഫ്ളൈ​​റ്റ് 73ന്‍റെ നി​​യ​​ന്ത്ര​​ണം പി​​ടി​​ച്ച​​ത്.16 മ​​ണി​​ക്കൂ​​റി​​നു ശേ​​ഷം റാ​​ഞ്ചി​​ക​​ളെ പാ​​ക് ക​​മാ​​ൻ​​ഡോ​​ക​​ൾ കീ​​ഴ​​ട​​ക്കി. യാ​​ത്രി​​ക​​രെ ര​​ക്ഷ​​പ്പെ​​ടാ​​ൻ സ​​ഹാ​​യി​​ച്ച ച​​ണ്ഡി​​ഗ​​ഡ് സ്വ​​ദേ​​ശി ഫ്ളൈ​​റ്റ് അ​​റ്റ​​ൻ​​ഡ​​ന്‍റ് നീ​​ര​​ജാ ഭാ​​നോ​​ട്ട് ഉ​​ൾ​​പ്പെ​​ടെ 20 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. റാ​​ഞ്ച​​ൽ സം​​ഭ​​വ​​ത്തി​​ൽ കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തി​​യ സ​​ഫ​​റി​​നി​​യെ പാ​​ക് കോ​​ട​​തി 2004ൽ 160​​വ​​ർ​​ഷം ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു.


എ​​ന്നാ​​ൽ വാ​​ദൂ​​ദ് മു​​ഹ​​മ്മ​​ദ് ഹാ​​ഫീ​​സ് അ​​ൽ​​തു​​ർ​​കി, ജ​​മാ​​ൽ സ​​യി​​ദ് അ​​ബ്ദു​​ൾ റ​​ഹിം, മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ള്ള ഖ​​ലീ​​ൽ ഹൂ​​സൈ​​ൻ അ​​ർ റ​​ഹ​​യാ​​ൽ , മു​​ഹ​​മ്മ​​ദ് അ​​ഹ​​മ്മ​​ദ് അ​​ൽ മു​​നാ​​വ​​ർ എ​​ന്നീ നാ​​ലു പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടാ​​നാ​​യി​​ല്ല. പു​​തി​​യ ഫോ​​ട്ടോ​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യ​​തി​​ലൂ​​ടെ ഇ​​വ​​രെ സം​​ബ​​ന്ധി​​ച്ച് എ​​ന്തെ​​ങ്കി​​ലും വി​​വ​​രം കി​​ട്ടു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.