കസാക്കിസ്ഥാനിൽ ബസിനു തീപിടിച്ച് 52 പേർ മരിച്ചു
കസാക്കിസ്ഥാനിൽ  ബസിനു തീപിടിച്ച് 52 പേർ മരിച്ചു
Friday, January 19, 2018 1:01 AM IST
അ​​സ്റ്റാ​​ന: മ​​ധ്യേ​​ഷ്യൻ രാ​​ജ്യ​​മാ​​യ ക​​സാ​​ക്കി​​സ്ഥാ​​നി​​ലെ അ​​ക്ടോ​​ബ് ന​​ഗ​​ര​​ത്തി​​നു സ​​മീ​​പം ബ​​സി​​നു തീ​​പി​​ടി​​ച്ച് 52 യാ​​ത്ര​​ക്കാ​​ർ മ​​രി​​ച്ചു. യാ​​ത്രി​​ക​​രി​​ൽ അ​​ഞ്ചു​​പേ​​ർ മാ​​ത്ര​​മേ ര​​ക്ഷ​​പ്പെ​​ട്ടു​​ള്ളു​​വെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.

ദ​​ക്ഷി​​ണ ക​​സാ​​ക്കി​​സ്ഥാ​​ൻ ന​​ഗ​​ര​​മാ​​യ ശ്യാം​​ഖെ​​ന്‍റി​​ൽ​​നി​​ന്ന് വോ​​ൾ​​ഗാ ന​​ദി​​ക്ക​​ര​​യി​​ലെ റ​​ഷ്യ​​ൻ ന​​ഗ​​ര​​മാ​​യ സ​​മാ​​റ​​യി​​ലേ​​ക്കു പോ​​യ ബ​​സാ​​ണ് ദു​​ര​​ന്ത​​ത്തി​​നി​​ര​​യാ​​യ​​ത്. മ​​രി​​ച്ച​​വ​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ഉ​​സ്ബെ​​ക്കി​​സ്ഥാ​​നി​​ൽ​​നി​​ന്നു​​ള്ള കു​​ടി​​യേ​​റ്റ​​ക്കാ​​രാ​​യി​​രു​​ന്നു​​വെ​​ന്നു ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടാ​​ണു തീ​​പി​​ടി​​ത്ത​​ത്തി​​നു കാ​​ര​​ണ​​മെ​​ന്ന് ആ​​ദ്യ​​റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ പ​​റ​​ഞ്ഞു. അ​​നു​​വ​​ദ​​നീ​​യ​​മാ​​യ​​തി​​ലും കൂ​​ടു​​ത​​ൽ യാ​​ത്ര​​ക്കാ​​ർ ബ​​സി​​ലു​​ണ്ടാ​​യി​​രു​​ന്നെ​​ന്ന് ഇ​​ന്‍റ​​ർ​​ഫാ​​ക്സ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.