പോർട്ടുഗലിൽ തീപിടിത്തം; എട്ടു പേർ മരിച്ചു
പോർട്ടുഗലിൽ തീപിടിത്തം; എട്ടു പേർ മരിച്ചു
Monday, January 15, 2018 12:54 AM IST
ലി​​സ്ബ​​ൺ: വ​​ട​​ക്ക​​ൻ പോ​​ർ​​ട്ടു​​ഗ​​ലി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ അ​​ഗ്നി​​ബാ​​ധ​​യി​​ൽ എ​​ട്ടു​​ പേ​​ർ മ​​രി​​ക്കു​​ക​​യും 50 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. കോ​​യിം​​ബ്ര, വി​​സേ​​സു പ​​ട്ട​​ണ​​ങ്ങ​​ളു​​ടെ മ​​ധ്യേ​​യു​​ള്ള ടോ​​ൺ​​ഡേ​​ല​​യി​​ലെ ക​​മ്യൂ​​ണി​​റ്റി ഹാ​​ളി​​ലാ​​ണു തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. സ്റ്റൗ ​​പൊ​​ട്ടി​​ത്തെ​​റി​​ച്ച​​താ​​ണു കാ​​ര​​ണ​​മെ​​ന്നു ടോ​​ൺ​​ഡേ​​ല മേ​​യ​​ർ ഹൊ​​സെ അ​​ന്‍റോ​​ണി​​യോ ജീ​​സ​​സ് പ​​റ​​ഞ്ഞു. ഒ​​രു മ​​ണി​​ക്കൂ​​റി​​ന​​കം തീ ​​നി​​യ​​ന്ത്രി​​ക്കാ​​നാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.