പലസ്തീൻ കോടീശ്വരൻ സൗദി തടങ്കലിൽ
Saturday, December 16, 2017 3:03 PM IST
അ​​മ്മാ​​ൻ: ജോ​​ർ​​ദാ​​നി​​ലെ ആ​​ര​​ബ് ബാ​​ങ്ക് ചെ​​യ​​ർ​​മാ​​നാ​​യ പ​​ല​​സ്തീ​​ൻ കോ​​ടീ​​ശ്വ​​ര​​ൻ സാ​​ഹി​​ബ് അ​​ൽ മാ​​സ്റി​​യെ റി​​യാ​​ദി​​ൽ ചോ​​ദ്യം ചെ​​യ്യാ​​നാ​​യി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. റി​​യാ​​ദി​​ലേ​​ക്കു ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ബി​​സി​​ന​​സ് ആ​​വ​​ശ്യ​​ത്തി​​നു പോ​​യ​​പ്പോ​​ഴാ​​ണ് അ​​ദ്ദേ​​ഹം പി​​ടി​​യി​​ലാ​​യ​​ത്.​​എ​​ൺ​​പ​​തു​​കാ​​ര​​നാ​​യ മാ​​സ്റി​​ക്ക് എ​​തി​​രേ കു​​റ്റം ചു​​മ​​ത്തി​​യി​​ട്ടി​​ല്ല. അ​​ടു​​ത്ത​​യി​​ടെ രാ​​ജ​​കു​​മാ​​ര​​ന്മാ​​രും ബി​​സി​​ന​​സു​​കാ​​രു​​മാ​​യി നി​​ര​​വ​​ധി പേ​​രെ സൗ​​ദി ഭ​​ര​​ണ​​കൂ​​ടം അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തി​​രു​​ന്നു. ജോ​​ർ​​ദാ​​നി​​ലും സൗ​​ദി​​യി​​ലും മാ​​സ്റി​​ക്കു പൗ​​ര​​ത്വ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.