ന്യൂയോർക്കിൽ ബോംബ് സ്ഫോടനം; ബംഗ്ലാ വംശജൻ അറസ്റ്റിൽ
Monday, December 11, 2017 2:18 PM IST
ന്യു​​​യോ​​​ർ​​​ക്ക്: യു​​​എ​​​സി​​​നെ ന​​​ടു​​​ക്കി ന്യു​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ൽ ബംഗ്ലാ​​ദേ​​ശ് വം​​ശ​​ജ​​ൻ ന​​ട​​ത്തി​​യ നാ​​ട​​ൻ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ അ​​ക്ര​​മി​​യു​​ൾ​​പ്പെ​​ടെ നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.
അ​​ക്ര​​മി​​യെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന അ​​കാ​​യ​​ത് ഉ​​ല്ല എ​​ന്ന 27കാ​​ര​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

ഇ​​ന്ന​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് മാ​​ൻ​​ഹാ​​ട്ട​​നി​​ലെ ടൈം​​സ് സ്ക്വ​​യ​​റി​​നും പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി ബ​​​സ് ടെ​​​ർ​​​മി​​​ന​​​ലി​​​നും ഇടയിലുള്ള സബ്‌വേയിൽ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ഓ​​​ഫീ​​​സി​​​ലേ​​​ക്ക് ആ​​​ളു​​​ക​​​ൾ എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ വ​​​ലി​​​യ തി​​​ര​​​ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു. ദേ​​ഹ​​ത്ത് പൈ​​​പ്പ് ബോം​​​ബും ബാ​​​റ്റ​​​റി പാ​​​ക്ക​​​റ്റും കെ​​ട്ടി​​വ​​ച്ചാ​​ണ് അ​​ക്ര​​മി എ​​ത്തി​​യ​​ത്. സ്ഫോ​​ട​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു സ​​ബ്‌​​വേ​​യി​​ൽ പു​​ക​​നി​​റ​​ഞ്ഞു.


സ്ഫോ​​​ട​​​ന​​​വി​​​വ​​​രം പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ അ​​​റി​​​യി​​​ച്ചു​​​വെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ് പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി സാ​​​റ സാ​​​ൻ​​​ഡേ​​​ഴ്സ് പ​​​റ​​​ഞ്ഞു.മാ​​ൻ​​​ഹാ​​ട്ട​​​നി​​​ൽ സ്ഫോ ​​​ട​​​നം ന​​​ട​​​ന്ന​​​താ​​​യി ന്യു​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സ് ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ബം​​ഗ്ലാ വം​​ശ​​ജ​​നാ​​യ അ​​ക്ര​​മി​​യു​​ടെ താ​​മ​​സ​​സ്ഥ​​ലം ബ്രൂ​​ക്‌​​ലി​​നി​​ലാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി.

ഇ​​സ്‌​​ലാ​​മി​​ക ഗ്രൂ​​പ്പു​​ക​​ളു​​മാ​​യി അ​​ക്ര​​മി​​ക്കു ബ​​ന്ധ​​മു​​ണ്ടോ എ​​ന്ന് അ​​ന്വേ​​ഷി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഇ​​ത് ഭീ​​ക​​രാ​​ക്ര​​മ​​ണം ത​​ന്നെ​​യാ​​ണെ​​ന്നു ന്യൂ​​യോ​​ർ​​ക്ക് മേ​​യ​​ർ ബി​​ൽ ഡി ​​ബ്ലാസി​​യോ​​യും പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ ​​ജെ​​യിം​​സ് പി ​​ഒ​​നീ​​ലും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.