ഓഖി ദുരന്തം: മാർപാപ്പ അനുശോചിച്ചു
Monday, December 11, 2017 2:18 PM IST
വ​ത്തി​ക്കാ​ൻ​സി​റ്റി: കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് മൂ​ല​മു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​നു​ശോ​ചി​ച്ചു. ഞാ​യ​റാ​ഴ്ച ത്രി​കാ​ല​ജ​പ​ത്തി​നു​ശേ​ഷ​മു​ള്ള പ്ര​സം​ഗ​ത്തി​ൽ മാ​ർ​പാ​പ്പ ദു​ര​ന്ത​ത്തെ പ​രാ​മ​ർ​ശി​ക്കു​ക​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യ്ക്കാ​യ് പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.


തി​രു​വ​ന​ന്ത​പു​രം ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സാ പാ​ക്യ​ത്തെ ടെ​ലി​ഫോ​ണി​ൽ വി​ളി​ച്ച് മാ​ർ​പാ​പ്പ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്. ഇ​തി​നു​ശേ​ഷം വ​ത്തി​ക്കാ​ൻ റേ​ഡി​യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ പാ​ക്യ​ത്തി​ന്‍റെ അ​ഞ്ചു​മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള സ​ന്ദേ​ശം റി​ക്കാ​ർ​ഡ് ചെ​യ്ത് പ്ര​ക്ഷേ​പ​ണം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.