മുൻ പാക് ധനമന്ത്രി ഇ​​ഷാ​​ക്ധ​​ർ പിടികിട്ടാപ്പുള്ളി
Monday, December 11, 2017 2:18 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: പാ​​ന​​മ​​ രേ​​ഖ​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ഹാ​​ജ​​രാ​​വാ​​തി​​രു​​ന്ന മു​​ൻ പാ​​ക് ധ​​ന​​മ​​ന്ത്രി ഇ​​ഷാ​​ക്ധ​​റി​​നെ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി കോ​​ട​​തി പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ധ​​ർ ല​​ണ്ട​​നി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.

വ​​ര​​വി​​ൽ ക​​വി​​ഞ്ഞ സ്വ​​ത്തു​​ണ്ടെ​​ന്നാ​​ണ് 67കാ​​ര​​നാ​​യ ധ​​റി​​നെ​​തി​​രേ എ​​ൻ​​എ​​ബി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സ്. മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം ബോ​​ണ്ട് സ​​മ​​ർ​​പ്പി​​ച്ചി​​ല്ലെ​​ങ്കി​​ൽ ധ​​റി​​ന്‍റെ സ്വ​​ത്ത് മ​​ര​​വി​​പ്പി​​ക്ക​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ​​ക്കു കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി. തു​​ട​​ർ​​ന്നു കേ​​സ് 14ന് ​​അ​​വ​​ധി​​ക്കു വ​​ച്ചു. ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യ അ​​ഭി​​ഭാ​​ഷ​​ക​​ൻ ധ​​റി​​ന്‍റെ മെ​​ഡി​​ക്ക​​ൽ രേ​​ഖ​​ക​​ൾ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ചെ​​ങ്കി​​ലും ഇ​​തു സ്വീ​​ക​​രി​​ക്കാ​​ൻ ജ​​ഡ്ജി ത​​യാ​​റാ​​യി​​ല്ല. തു​​ട​​ർ​​ന്നു പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​യാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ധ​​ന​​കാ​​ര്യ​​മ​​ന്ത്രി പ​​ദ​​വി​​യി​​ൽ​​നി​​ന്നു മൂ​​ന്നു​​ മാ​​സ​​ത്തെ അ​​വ​​ധി​​യെ​​ടു​​ത്താ​​ണു ധ​​ർ ചി​​കി​​ത്സ​​യ്ക്കാ​​യി ല​​ണ്ട​​നി​​ൽ പോ​​യ​​ത്.