യുദ്ധം അനിവാര്യമെന്ന് ഉത്തരകൊറിയ
Thursday, December 7, 2017 3:26 PM IST
സി​​യു​​ൾ: അ​​മേ​​രി​​ക്ക​​യും ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യും ചേ​​ർ​​ന്ന് ആ​​രം​​ഭി​​ച്ച സൈ​​നി​​കാ​​ഭ്യാ​​സ​​വും, മി​​ന്ന​​ലാ​​ക്ര​​മ​​ണം ന​​ട​​ത്തു​​മെ​​ന്ന അ​​മേ​​രി​​ക്ക​​ൻ ഭീ​​ഷ​​ണി​​യും ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​ന്പോ​​ൾ കൊ​​റി​​യ​​ൻ മേ​​ഖ​​ല​​യി​​ൽ യു​​ദ്ധം തീ​​ർ​​ച്ച​​യാ​​ണെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വ​​ക്താ​​വ് പ്രസ് താവനയിൽ പ​​റ​​ഞ്ഞു.

യു​​ദ്ധം എ​​പ്പോ​​ൾ തു​​ട​​ങ്ങ​​ണ​​മെ​​ന്ന കാ​​ര്യം മാ​​ത്ര​​മേ ഇ​​നി തീ​​രു​​മാ​​നി​​ക്കാ​​നു​​ള്ളു​​വെ​​ന്നു വ​​ക്താ​​വി​​നെ ഉ​​ദ്ധ​​രി​​ച്ച് കെ​​സി​​എ​​ൻ​​എ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി പ​​റ​​ഞ്ഞു. യു​​ദ്ധം ചെ​​യ്യാ​​ൻ ത​​ങ്ങ​​ൾ​​ക്ക് ആ​​ഗ്ര​​ഹ​​മി​​ല്ലെ​​ങ്കി​​ലും അ​​തി​​ൽ​​നി​​ന്ന് ഓ​​ടി​​യൊ​​ളി​​ക്കി​​ല്ലെ​​ന്നും പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. ത​​ങ്ങ​​ളു​​ടെ ക്ഷ​​മ തെ​​റ്റി​​ദ്ധ​​രി​​ച്ച് ആ​​ണ​​വ​​യു​​ദ്ധ​​ത്തി​​നു യു​​എ​​സ് തി​​രി​​കൊ​​ളു​​ത്തി​​യാ​​ൽ അ​​വ​​ർ ക​​ന​​ത്ത​​വി​​ല ന​​ല്കേ​​ണ്ടി​​വ​​രും. യു​​എ​​സും ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യും സം​​യു​​ക്ത​​മാ​​യി ആ​​രം​​ഭി​​ച്ച സൈ​​നി​​കാ​​ഭ്യാ​​സ​​ത്തി​​ൽ 230 യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.