ബംഗ്ലാദേശിൽ ആറുപേർക്ക് വധശിക്ഷ
Thursday, November 23, 2017 12:21 AM IST
ധാ​​ക്ക: 1971ലെ ​​ബം​​ഗ്ലാ ​​വി​​മോ​​ച​​ന യു​​ദ്ധ​​കാ​​ല​​ത്ത് പാ​​ക് സൈ​​ന്യ​​ത്തി​​ന്‍റെ കൂ​​ടെ​​ച്ചേ​​ർ​​ന്ന് അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ട ആ​​റ് ജ​​മാ​​അ​​ത്ത് ഇ ​​ഇ​​സ്‌​​ലാ​​മി പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്ക് ട്രൈ​​ബ്യൂ​​ണ​​ൽ വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു. മൗ​​ലി​​ക വാ​​ദി​​ക​​ളാ​​യ ജ​​മാ​​അ​​ത്ത് ഇ ​​ഇ​​സ്‌​​ലാ​​മി പ്ര​​വ​​ർ​​ത്ത​​ക​​ർ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന് എ​​തി​​രാ​​യി​​രു​​ന്നു.