കാബിനറ്റ് യോഗം വിളിച്ചു മുഗാബെ
Monday, November 20, 2017 9:46 PM IST
ഹ​​രാ​​രെ: സിം​​ബാ​​ബ്‌​​വേ പ്ര​​സി​​ഡ​​ന്‍റ് റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ ഞാ​​യ​​റാ​​ഴ്ച ന​​ട​​ത്തി​​യ ടി​​വി പ്ര​​സം​​ഗ​​ത്തി​​ൽ രാ​​ജി പ്ര​​ഖ്യാ​​പി​​ച്ചി​​ല്ല. മു​​ഗാ​​ബെ​​യു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം ഇ​​ന്നു കാ​​ബി​​ന​​റ്റ് യോ​​ഗം ചേ​​രാ​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി നോ​​ട്ടീ​​സ് ന​​ൽ​​കി.

ഇ​​തി​​നി​​ടെ ഇ​​ന്നു പാ​​ർ​​ല​​മെ​​ന്‍റ് ചേ​​ർ​​ന്ന് മു​​ഗാ​​ബെ​​യ്ക്ക് എ​​തി​​രേ ഇം​​പീ​​ച്ചു​​മെ​​ന്‍റ് ന​​ട​​പ​​ടി തു​​ട​​ങ്ങു​​മെ​​ന്നു ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ സാ​​നു​​പി​​എ​​ഫി​​ലെ ഒ​​രു നേ​​താ​​വ് പ​​റ​​ഞ്ഞു. ബു​​ധ​​നാ​​ഴ്ച ഇം​​പീ​​ച്ച്മെ​​ന്‍റ് വോ​​ട്ടിം​​ഗ് ന​​ട​​ക്കും.


ഭ​​ര​​ണ​​ക​​ക്ഷി കേ​​ന്ദ്ര​​ക്ക​​മ്മി​​റ്റി​​യോ​​ഗം ക​​ഴി​​ഞ്ഞ​​ദി​​വ​​സം മു​​ഗാ​​ബെ​​യെ നേ​​തൃ​​പ​​ദ​​വി​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കു​​ക​​യും പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി രാ​​ജി​​വ​​ച്ചി​​ല്ലെ​​ങ്കി​​ൽ ഇം​​പീ​​ച്ചു ചെ​​യ്യു​​മെ​​ന്നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.
എ​​ന്നാ​​ൽ ഞാ​​യ​​റാ​​ഴ്ച​​ത്തെ ടി​​വി പ്ര​​സം​​ഗ​​ത്തി​​ൽ മു​​ഗാ​​ബെ ക​​ടു​​ത്ത​​നി​​ല​​പാ​​ട് എ​​ടു​​ത്തു. ഡി​​സം​​ബ​​റി​​ലെ പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​മെ​​ന്നു പ​​റ​​ഞ്ഞ അ​​ദ്ദേ​​ഹം രാ​​ജി​​ക്കാ​​ര്യം പ​​രാ​​മ​​ർ​​ശി​​ച്ചി​​ല്ല.