ആസിയാനിൽ ദൃശ്യവിരുന്നായി രാമായണം നൃത്തശില്പവും
Monday, November 13, 2017 1:56 PM IST
മ​​​നി​​​ല: രാ​​​മാ​​​യ​​​ണ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഗീ​​​ത​​​നൃ​​​ത്തപ​​​രി​​​പാ​​​ടി ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​ക്കെ​​ത്തി​​യ രാ​​​ജ്യ​​​ത്ത​​​ല​​​വ​​​ന്മാ​​​രു​​​ടെ മ​​​നം ക​​​വ​​​ർ​​​ന്നു. ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്, ചൈ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലി ​​​കെ​​​ചി​​​യാം​​​ഗ്, ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ​​​ബെ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​സ്വ​​​ദി​​​ച്ചു.

പ്ര​​​മു​​​ഖ ബാ​​​ലെ ട്രൂ​​​പ്പാ​​​യ ബാ​​​ലെ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ ആ​​​ലീ​​​സ് റെ​​​യ്സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നൃ​​ത്ത​​സം​​ഗീ​​ത ശി​​ല്പം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. മോ​​​ദി അ​​​ഭി​​​ന​​​ന്ദ​​​ന ട്വീ​​​റ്റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

തെ​​​ക്കു കി​​​ഴ​​​ക്ക​​​നേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ രാ​​​മാ​​​യ​​​ണ​​​ത്തി​​​ന് വ​​​ലി​​​യ പ്ര​​​ചാ​​​ര​​​മു​​​ണ്ട്. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ ‘മ​​​ഹാ​​​ര​​​ദി​​​യ ലാ​​​വ​​​ണ’(​​​രാ​​​വ​​​ണ രാ​​​ജാ​​​വ്) എ​​​ന്നാ​​​ണ് ഇ​​​തി​​​ഹാ​​​സ​​​ത്തി​​​നു പേ​​​ര്. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ നൃ​​​ത്ത​​​രൂ​​​പ​​​മാ​​​യ ‘സിം​​​ഗ്‌​​​കി​​​ൽ’ രാ​​​മാ​​​യ​​​ണ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.