വൈകാതെ ലബനനിൽ തിരിച്ചെത്തുമെന്നു സാദ് ഹരീരി
Monday, November 13, 2017 1:56 PM IST
ബെയ്റൂ​​ട്ട്: സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ താ​​ൻ സ്വ​​ത​​ന്ത്ര​​നാ​​ണെ​​ന്നും ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം ല​​ബ​​ന​​നി​​ൽ മ​​ട​​ങ്ങി​​യെ​​ത്തു​​മെ​​ന്നും രാ​​ജി​​വ​​ച്ച ല​​ബ​​നീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി സാ​​ദ് ഹ​​രീ​​രി വ്യ​​ക്ത​​മാ​​ക്കി.​​ഹ​​രീ​​രി​​യു​​ടെ പാ​​ർ​​ട്ടി​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റു ചെ​​യ്തി​​ട്ടു​​ള്ള ഫ്യൂ​​ച്ച​​ർ ടി​​വി​​ക്ക് സൗ​​ദി​​യി​​ൽ നി​​ന്നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്.

സൗ​​ദി ടി​​വി​​യി​​ലൂ​​ടെ രാ​​ജി പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ശേ​​ഷം ഹ​​രീ​​രി ന​​ൽ​​കു​​ന്ന ആ​​ദ്യ അ​​ഭി​​മു​​ഖ​​മാ​​ണി​​ത്. ഹ​​രീ​​രി​​യെ സൗ​​ദി ഇ​​ട​​പെ​​ട്ടു രാ​​ജി​​വ​​യ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു ല​​ബ​​നീ​​സ് ഹി​​സ്ബു​​ള്ള നേ​​താ​​ക്ക​​ൾ ആ​​രോ​​പി​​ച്ചു. ഇ​​റാ​​ന്‍റെ പി​​ന്തു​​ണ​​യു​​ള്ള ഹി​​സ്ബു​​ള്ള​​യ്ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ ഹ​​രീ​​രി ത​​യാ​​റാ​​വാ​​ത്ത​​താ​​ണു കാ​​ര​​ണ​​മെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. പ്രാ​​ദേ​​ശി​​ക സം​​ഘ​​ർ​​ഷ​​ങ്ങ​​ളി​​ൽ നി​​ന്ന് ഒ​​ഴി​​ഞ്ഞു​​നി​​ൽ​​ക്കു​​ക​​യെ​​ന്ന ന​​യം മാ​​നി​​ക്കാ​​ൻ ഹി​​സ്ബു​​ള്ള ത​​യാ​​റാ​​യാ​​ൽ രാ​​ജി പി​​ൻ​​വ​​ലി​​ക്കു​​ന്ന കാ​​ര്യം ആ​​ലോ​​ചി​​ക്കാ​​മെ​​ന്നും ഹ​​രീ​​രി പ​​റ​​ഞ്ഞു.