റഷ്യൻ ഇടപെടൽ: ട്രംപ് മലക്കംമറിഞ്ഞു
Sunday, November 12, 2017 10:43 AM IST
ഹാ​​നോ​​യ്: ക​​ഴി​​ഞ്ഞ​​ വ​​ർ​​ഷ​​ത്തെ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​യി​​ല്ലെ​​ന്ന പു​​ടി​​ന്‍റെ നി​​ല​​പാ​​ട് അം​​ഗീ​​ക​​രി​​ച്ച് ശ​​നി​​യാ​​ഴ്ച അ​​ദ്ദേ​​ഹ​​ത്തി​​നു ക്ലീൻ ചി​​റ്റു ന​​ൽ​​കി​​യ ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ഇ​​ന്ന​​ലെ മ​​ല​​ക്കംമ​​റി​​ഞ്ഞു. റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലി​​നെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കു​​ന്ന യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി​​യെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​താ​​യി മ​​നി​​ല​​യ്ക്കു തി​​രി​​ക്കും മു​​ന്പ് വി​​യ​​റ്റ്നാം പ്ര​​സി​​ഡ​​ന്‍റ് ട്രാ​​ൻ ഡാ​​യി ക്വാം​​ഗി​​നൊ​​പ്പം ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ട്രം​​പ് പ​​റ​​ഞ്ഞു. ട്രം​​പി​​ന് അ​​നു​​കൂ​​ല​​മാ​​യി ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​യെ​​ന്നാ​​ണ് ഏ​​ജ​​ൻ​​സി​​ക​​ളു​​ടെ നി​​ഗ​​മ​​നം.

ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി​​ക​​ളേ​​ക്കാ​​ൾ പു​​ടി​​ന്‍റെ വാ​​ക്കി​​നെ പ്ര​​സി​​ഡ​​ന്‍റ് വി​​ശ്വ​​സി​​ക്കു​​ന്നു​​വെ​​ന്ന​​തു മ​​ന​​സി​​ലാ​​ക്കാ​​ൻ വി​​ഷ​​മ​​മു​​ള്ള കാ​​ര്യ​​മാ​​ണെ​​ന്നു മു​​ൻ യു​​എ​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ ജെ​​യിം​​സ് ക്ളാ​​പ്പ​​ർ പ​​റ​​ഞ്ഞു. വി​​മ​​ർ​​ശ​​നം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ട്രം​​പ് മ​​ല​​ക്കംമ​​റി​​ഞ്ഞ​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.

റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​യി​​ല്ലെ​​ന്നു പു​​ടി​​ൻ ആ​​ത്മാ​​ർ​​ഥ​​മാ​​യി പ​​റ​​ഞ്ഞ​​താ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വി​​ശ്വാ​​സം അ​​താ​​ണ്. ഞാ​​ൻ അ​​തു വി​​ശ്വ​​സി​​ക്കു​​ന്നു​​വോ എ​​ന്ന​​താ​​ണു ചോ​​ദ്യം. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി​​ക​​ളോ​​ടൊ​​പ്പ​​മാ​​ണു താ​​നെ​​ന്നു ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.